വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നത്, 20 വയസ് മുതല്‍ നികുതി അടയ്ക്കുന്നു; ഇന്‍കം ടാക്‌സ് പരിശോധനയെക്കുറിച്ച് രാകുല്‍ പ്രീത്

'രാജ്യത്തോ വിദേശത്തോ എനിക്ക് ബിനാമി പ്രോപ്പര്‍ട്ടികളുമില്ല'
Rakul Preet Singh
Rakul Preet Singh
Updated on: 
1 min read

ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയുമായി തനിക്ക് ബന്ധമില്ലെന്ന് നടി രാകുല്‍ പ്രീത്. രാകുല്‍ പ്രീതിന്റേയും ഭര്‍തൃപിതാവ് വാഷു ഭഗ്നാനിയുടേയും ഓഫീസുകളിലും പനോരമ സ്റ്റുഡിയോസിന്റെ ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയെന്ന വാര്‍ത്തയിലാണ് താരം വ്യക്ത നല്‍കിയിരിക്കുന്നത്. ആദായ നികുതി വകുപ്പിന്റെ പരിശോധനയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് രാകുല്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് രാകുലിന്റെ പ്രതികരണം. 12-ാം കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. സിനിമകളുടെ മറവില്‍ വിദേശത്തു നിന്നും അനധികൃതമായി പണം കടത്തിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പരിശോധന.

''വസ്തുതകള്‍ പരിശോധിക്കാതെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍മാരും ചില മുഖ്യധാര മാധ്യമങ്ങളും വാര്‍ത്തകളെ സെന്‍സേഷനലൈസ് ചെയ്യുന്നത് ട്രെന്റായി മാറുന്നത് ഹൃദയഭേദകമാണ്. അതിനാല്‍ ഒരു കാര്യം എന്നന്നേക്കുമായി വ്യക്തമാക്കുകയാണ്. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന ഞാനുമായി ബന്ധപ്പെട്ടതല്ല. എന്റേത് ആര്‍മി പശ്ചാത്തലമാണ്. എനിക്ക് ഇന്‍ഡസ്ട്രിയില്‍ ഗോഡ്ഫാദര്‍മാരില്ല. കഠിനാധ്വാനത്തിലൂടെയാണ് ഞാന്‍ ഉയര്‍ന്നു വന്നത്. ഉത്തരവാദിത്തമുള്ള, നിയമം പാലിക്കുന്ന പൗരനെന്ന നിലയില്‍ 20-ാം വയസ് മുതല്‍ ഞാന്‍ നികുതി അടയ്ക്കുന്നുണ്ട്'' രാകുല്‍ പറയുന്നു.

''യാതൊരു തരത്തിലുള്ള നിയമവിരുദ്ധ വിദേശ നിക്ഷേപത്തിലും ഞാന്‍ നേരിട്ടോ, ഏതെങ്കിലും നിര്‍മാണ കമ്പനി മുഖാന്തരമോ ഭാഗമല്ല. രാജ്യത്തോ വിദേശത്തോ എനിക്ക് ബിനാമി പ്രോപ്പര്‍ട്ടികളുമില്ലെന്ന് കൂട്ടിച്ചേര്‍ക്കുന്നു. എനിക്ക് ആരെങ്കിലും എന്തെങ്കിലും പ്രോപ്പര്‍ട്ടി സമ്മാനമായി നല്‍കുകയോ, ഞാന്‍ വിലകൂടി സമ്മാനങ്ങള്‍ സ്വീകരിക്കുന്ന ആളോ അല്ല. അത് എന്റെ ജീവിത തത്വമാണ്'' എന്നും താരം പറയുന്നു.

ഈ വ്യാജവും ദുരുദ്ദേശത്തോടെയുമുള്ള ഊഹാപോഹ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച എല്ലാവരോടും അവ പിന്‍വലിച്ച് വസ്തുതകള്‍ വ്യക്തമാക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണെന്നും രാകുല്‍ പറയുന്നു. മീഡിയ ബിസിനസ് നടത്തുന്നവര്‍ക്കെല്ലാം അവരവരുടേതായ ബിസിനസ് സമ്മര്‍ദ്ദങ്ങളുണ്ടെന്നത് ഞാന്‍ മനസിലാക്കുന്നു. പക്ഷെ അത് വസ്തുതകള്‍ ബലി കഴിപ്പിച്ചു കൊണ്ടാകരുത്.. അതിലുപരിയായി, ഒരാളുടെ ആത്മാഭിമാനത്തേയും ജീവിതമാര്‍ഗ്ഗത്തേയും തകര്‍ത്തു കൊണ്ടാകരുതെന്നും താരം പറയുന്നു.

Rakul Preet Singh
വേണെങ്കില്‍ എന്നെ മാറ്റിക്കോളൂ, വള്‍ഗര്‍ സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു, ഷൂട്ട് നിര്‍ത്തിവച്ചു: നിവിന്‍ പോളി
Rakul Preet Singh
'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്
Rakul Preet Singh
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന
Summary

Rakul Preet Singh about income tax search. Says she was paying tax since the age of 20.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com