

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. ഓണ്‍ സ്‌ക്രീനിലെ ജനപ്രീയ ജോഡി ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. ഏറെനാളത്തെ പ്രണയ ജീവിതത്തില്‍ നിന്നും വിവാഹ ജീവിതത്തിലേക്ക് ഈയ്യടുത്താണ് ഇരുവരും ചുവടുവെച്ചത്. വിവാഹത്തിന് പിന്നാലെ ഇരുവരും ഒരുമിച്ച് അഭിനയിച്ച രണബാലി എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.
രണബാലിയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിക്കുകയാണ് രശ്മിക മന്ദാന. ഗീതം ഗോവിന്ദത്തിന്റെ സെറ്റിലാണ് വിജയ് ദേവരക്കാണ്ടയും രശ്മികയും കണ്ടുമുട്ടുന്നത്. അന്ന് വിജയ് പറഞ്ഞ വാക്കുകള്‍ തന്നെ കരയിപ്പിച്ചുവെന്നാണ് രശ്മിക പറയുന്നത്.
''ഇവനെ സെറ്റില്‍ വച്ച് കണ്ട ആദ്യത്തെ ദിവസം ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. ഞാന്‍ അന്ന് ഇന്‍ഡസ്ട്രിയില്‍ പുതിയതായിരുന്നു. അവന്‍ മൂന്ന്-നാല് സിനിമ ചെയ്തിരുന്നു. അതിനാല്‍ സാര്‍ എന്നായിരുന്നു ഞാന്‍ വിളിച്ചിരുന്നത്. ആദ്യത്തെ ദിവസം ഞാന്‍ സെറ്റില്‍ ഏതോ പാട്ട് കേട്ടിരിക്കുകയായിരുന്നു. ഇവന്‍ വന്ന് ആ പാട്ട് ഓഫാക്കി വെക്കൂ എന്നു പറഞ്ഞു'' രശ്മിക പറയുന്നു.
''ഞാന്‍ തുറന്നടിച്ച് സംസാരിക്കുന്നയാളാണ്. എന്റെ ഉദ്ദേശ ശുദ്ധി എല്ലാവരും മനസിലാക്കുമെന്നാണ് കരുതുന്നത്. മറയില്ലാതെ സംസാരിക്കാനാകണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷെ പരസ്പരം പൂര്‍ണമായും അറിയാതെ വരുമ്പോള്‍, ഇവള്‍ക്ക് മനസിലാകുമെന്ന് ചിന്തിക്കുന്നത് മണ്ടത്തരമായിരുന്നു. ഇതെന്ത് മോശം പാട്ടാണ് നീ കേള്‍ക്കുന്നത് എന്ന് ഞാന്‍ ചോദിച്ചു. വലിയ താരങ്ങള്‍ അല്ലാത്തതിനാല്‍ ഒരു കാരവാനിലായിരുന്നു ഞങ്ങള്‍ രണ്ടു പേരും. പകുതി ഇവള്‍ക്കും പകുതി എനിക്കും. നീയിത് എന്ത് വൃത്തികെട്ട പാട്ടാണ് കേള്‍ക്കുന്നതെന്ന് ഞാന്‍ ഒച്ചിയിടുകയായിരുന്നു'' എന്നാണ് വിജയ് പറയുന്നത്.
അതേസമയം നടന്റെ വാക്കുകള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നാണ് രശ്മിക പറയുന്നത്. കൂടെ അഭിനയിക്കുന്ന നടന്‍ ആദ്യമായി തന്നോട് പറഞ്ഞ വാക്കുകളായിരുന്നുവെന്നാണ് രശ്മിക അതേക്കുറിച്ച് പറയുന്നത്. അവന് എന്നെ ഇഷ്ടമായില്ലെന്നാണ് രശ്മിക കരുതിയത്. രശ്മികയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നുവെന്നും വിജയ് പറയുന്നു. പുതിയ നാടും പുതിയ ഇന്‍ഡസ്ട്രിയും കൂടെയായതിനാല്‍ തന്റെ വേദനയും വലുതായിരുന്നുവെന്നാണ് രശ്മിക പറയുന്നത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
അതേസമയം പിന്നീട് തങ്ങള്‍ നല്ല സുഹൃത്തുക്കളായി. സാര്‍ എന്ന് വിളിക്കുന്നത് നിര്‍ത്തി തന്നെ പേര് വിളിക്കാന്‍ വിജയ് പറഞ്ഞുവെന്നും രശ്മിക പറയുന്നു. രശ്മിക ദിവസവും കുറഞ്ഞത് 15 തവണയെങ്കിലും ഐ ലവ് യു എന്ന് പറയുമെന്നും താനും തിരികെ പ്രകടിപ്പിക്കേണ്ടത് പ്രധാനമാണെന്ന് ഓര്‍മിപ്പിക്കുമെന്നും വിജയ് പറയുന്നു. ചെറിയ കാര്യങ്ങള്‍ക്ക് ജീവിതത്തില്‍ പ്രാധാന്യമുണ്ടെന്ന് തന്നെ പഠിപ്പിച്ചത് രശ്മിക ആണെന്നും വിജയ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates