ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ

Sangeetha Janachandran
Sangeetha Janachandran
Updated on: 
2 min read

ടോക്സിക്കിലൂടെ ഗീതു മോഹൻദാസ് ചെയ്തത് അസാധ്യമായ കാര്യമാണെന്നും താനും കളക്ടീവും ​ഗീതുവിനെയോർത്ത് അഭിമാനിക്കുന്നുവെന്നും സം​ഗീത ജനചന്ദ്രൻ. ഇത്ര വലിയ സ്കെയിലിലും വലിപ്പത്തിലും ഒരു സിനിമ ചെയ്യാൻ ഇവിടെ എത്ര പേർക്ക് സാധിച്ചിട്ടുണ്ടെന്നും സമകാലിക മലയാളത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ സം​​ഗീത ചോദിച്ചു.

ഗീതുവിനു പകരം മറ്റാരെങ്കിലുമായിരുന്നു ആ വർക്ക് ചെയ്തിരുന്നത് എങ്കിൽ ആ ചിത്രം നമ്മൾ ആഘോഷിച്ചേനേയെന്നും ​ഗീതു ഇതിലും മികച്ചത് അർഹിക്കുന്നുണ്ടെന്നും സം​ഗീത പറ‍ഞ്ഞു. മമ്മൂട്ടി ആദ്യമായി നരേറ്റ് ചെയ്യുന്ന സ്പോർട്സ് ഡോക്യുമെന്ററി 'പന്തടിക്കാ'മിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു നിർമാതാവ് കൂടെയായ സം​ഗീത ജനചന്ദ്രൻ.

സം​ഗീത ജനചന്ദ്രന്റെ വാക്കുകളിലേക്ക്:

ഇത്ര വലിയ സ്കെയിലിൽ ഒരു പ്രൊജക്ട് (ടോക്സിക്) സങ്കൽപ്പിക്കുക എന്നതു തന്നെ അവർ (​ഗീതു മോഹൻദാസ്) ചെയ്തി‌ട്ടുള്ള അസാധാരണമായ കാര്യമാണ്. വലിയ ബജറ്റും വലിയ സൂപ്പർ സ്റ്റാർസിനെയും വെച്ച് ആ സിനിമ മനസ്സിൽ കാണുക എന്നതു തന്നെ വലിയ കാര്യമാണ്.

യഷ് സാറിനെ സിഇഒ ഓഫ് ഇന്ത്യൻ സിനിമ എന്നു വിളിക്കുന്നത് ഓൺലൈനിൽ കേട്ടിട്ടും കണ്ടിട്ടുമുണ്ട്. അങ്ങനെ ഒരാളെ വച്ച് പടം ചെയ്യുമ്പോൾ അതിന് അവർ അർഹിക്കുന്ന ഒരു അം​ഗീകാരം നമ്മു‌ടെ ഇൻഡസ്ട്രിയിൽ നിന്നും ആളുകളിൽ നിന്നും കി‌ട്ടിയി‌ട്ടില്ല എന്ന് എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുണ്ട്. ​ഗീതുവിനു പകരം മറ്റാരെങ്കിലുമായിരുന്നു ആ വർക്ക് ചെയ്തിരുന്നത് എങ്കിൽ ആ ചിത്രം നമ്മൾ ആഘോഷിച്ചേനേ. അതി​ഗംഭീരമായൊരു ചിത്രം നിർമിച്ചെന്ന് അവരെ പ്രശംസിച്ചേനേ. അതിന്റെ കാരണം അവർ സ്വീകരച്ച ചില നിലപാടുകളായിരിക്കാം, എടുത്ത ചില സൈഡുകളുടേതും, എടുക്കാതിരുന്ന ചില സൈഡുകളുടേതും ആയിരിക്കാം. നിങ്ങൾ എവിടെ യെസ് പറയുന്നു, എവി‌ടെ നോ പറയുന്നു എന്നതു പ്രധാനമാണല്ലോ.

അവളെക്കുറിച്ചോർത്ത് എനിക്ക് അഭിമാനമുണ്ട്. ഞങ്ങൾക്ക് എല്ലാവർക്കും. പ്രത്യേകിച്ച് കളക്ടീവിലെ അം​ഗങ്ങൾക്ക്. ​ഗീതു ചെയ്ത വർക്കിനെക്കുറിച്ചോർത്തും ഞങ്ങൾ അഭിമാനിക്കുന്നു. അതിന്റെ പേരിൽ ഓൺലെനിൽ ഇത്രയധികം വെറുപ്പ് അവർ അർഹിക്കുന്നുണ്ട് എന്ന് വ്യക്തിപരമായി ഞാൻ കരുതുന്നില്ല. ആ സിനിമ സംസാരിക്കുന്നത് ലെയേർഡായ, സങ്കീർണ്ണമായ കുറേ കാര്യങ്ങളാണ്. ഒരാളുടെ ഇന്നർ കോൺഫ്ലിക്ടിനെ അവർ മനോഹരമായാണ് അവതരിപ്പിച്ചിട്ടുള്ളത്. ആ സ്കെയിലും ആ വലിപ്പവുമുള്ള സിനിമ ചെയ്യാൻ ഇവിടെ എത്രപേരെക്കൊണ്ട് സാധിച്ചിട്ടുണ്ട് എന്നതൊരു ചോദ്യമാണ്.

ഇന്ത്യയിൽ തന്നെ ചർച്ചയായ, ​ഗ്ലോബലി പ്ലെയിസ് ചെയ്യപ്പെട്ട സിനിമയായിരുന്നു ടോക്സിക്. രാജ്യാന്തര ചിത്രമായാണത് അവതരിപ്പിച്ചിട്ടുള്ളത്. അതിലേക്ക് അവർക്കൊരു യാത്രയുണ്ടായിട്ടുണ്ട്. മുൻപ് ചെയ്തിട്ടുള്ള 'ലയേഴ്സ് ഡൈസ്' ആയാലും 'മൂത്തോനാ'ണെങ്കിലും ആ സിനിമകൾക്കും അതിന്റേതായ യാത്രയുണ്ടായിട്ടുണ്ട്. ​ഗീതുവൊരു ബ്രില്യന്റ് ഫിലിംമേക്കറാണ്. അവരുടെ ക്രാഫ്റ്റിന് ഒരു അവസരം പോലും കൊടുക്കാതിരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. വ്യക്തിപരമായി ഞാൻ അതിൽ ഡിസപ്പോയിന്റഡാണ്. ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത്

ആ സിനിമ അർഹിച്ചിരുന്നത് ഇതിലും മികച്ച പരിഗണനയായിരുന്നു എന്നാണ്. അവളും തീർച്ചയായും അതിലും മികച്ചത് അർഹിക്കുന്നുണ്ട്. കാലങ്ങളായി ഇവിടെ നടന്നു പോകുന്ന ചില കാര്യങ്ങളെ ചോ​ദ്യം ചെയ്യുമ്പോഴുണ്ടാകുന്ന അസ്വാരസ്യമാണ് ഈ വെറുപ്പുണ്ടാക്കുന്നത്.

Summary

Geethu does not deserve this much hatred; the collective is proud of her: Sangeetha Janachandran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com