പി.എസ്. റംഷാദ്
സമകാലിക മലയാളം വാരിക പത്രാധിപ സമിതി അംഗം:
നാട് : കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ.
നിയമസഭയുടെ ജി കാർത്തികേയൻ അവാർഡ്, നിയമസഭയുടെ ഇ കെ നായനാർ അവാർഡ്, കേരള മീഡിയ അക്കാദമിയുടെ ചൊവ്വര പരമേശ്വരൻ അവാർഡ്, ഡോ. എൻ എ കരീം മാധ്യമ പുരസ്കാരം, ഐച്ച് എൻ എ ഗ്ലോബൽ മീഡിയ അവാർഡ്, സൈക്യാട്രി സൊസൈറ്റി ഓഫ് ഇന്ത്യ കേരള ബ്രാഞ്ചിൻ്റെ മെൻ്റൽ ഹെൽത്ത് മീഡിയ അവാർഡ്, കേരള മീഡിയ അക്കാദമി ഫെലോഷിപ്പ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചു.
തെരഞ്ഞെടുത്ത രാഷ്ട്രീയ അഭിമുഖങ്ങൾ 'വർത്തമാനത്തിൻ്റെ ഭാവി' എന്ന പേരിൽ മീഡിയ അക്കാദമി പുസ്തകമായി പ്രസിദ്ധീകരിച്ചു.