ബുസാൻ ചലച്ചിത്ര മേളയിൽ മലയാളത്തിന്റെ അഭിമാന ചിത്രം 'ചെവിട്ടോർമ്മ'

ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ലിയോ തദേവൂസ് ആണ്.
Chevittorma
ChevittormaSpecial Arrangement
Edited By:
Updated on: 
1 min read

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം 'ചെവിട്ടോർമ്മ'. ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്ര മേളകളിലൊന്നായ 31-ാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ റെഡ് കാർപ്പറ്റിൽ ചെവിട്ടോർമ പ്രദർശനത്തിനൊരുങ്ങുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ ആയിരക്കണക്കിന് ചലച്ചിത്രപ്രേമികളെയും അന്താരാഷ്ട്ര മാധ്യമങ്ങളെയും സാക്ഷിനിർത്തിയാണ് മലയാളത്തിന്റെ ഈ അഭിമാന ചിത്രം റെഡ് കാർപ്പറ്റിൽ ശ്രദ്ധാ കേന്ദ്രമായത്. ഈ വർഷത്തെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് മലയാളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമാണ് 'ചെവിട്ടോർമ്മ'.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ലിയോ തദേവൂസ് ആണ്. ചിത്രത്തിന്റെ വേൾഡ് പ്രീമിയറിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംവിധായകൻ ലിയോ തദേവൂസ്, അഭിനേതാക്കളായ ദിലീഷ് പോത്തൻ, പൗളി വത്സൻ, സ്റ്റാൻ സ്റ്റീഫൻ, നിർമ്മാതാക്കളായ സ്റ്റീഫൻ സക്കറിയാസ്, ലോഗൻ രവി തുടങ്ങിയവർ റെഡ് കാർപ്പറ്റി‌ലെത്തി. ഒക്ടോബർ 8 ന് മേളയിലെ പ്രശസ്തമായ 'ഏഷ്യൻ സിനിമാ പനോരമ' വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിക്കും.

Chevittorma
30 വർഷങ്ങൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ 'അന്ന' വെള്ളിത്തിരയിലേക്ക്; നിമിത്തമായി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'
Chevittorma
10.6 ലക്ഷം കോടിയുടെ വമ്പന്‍ ഡീല്‍ ! വാര്‍ണര്‍ ബ്രോസിനെ ഏറ്റെടുത്തത് പാരമൗണ്ട്
Chevittorma
'ആറ് വിരലോ ? എഐ ഉപയോ​ഗിക്കുമ്പോൾ കുറച്ചു മെനയ്ക്ക് ചെയ്തൂടെ'; 'ജയിലർ 2' ട്രെയ്‌ലറിലെ മിസ്റ്റേക്ക് കണ്ടുപിടിച്ച് സോഷ്യൽ മീഡിയ
Summary

Malayalam film Chevittormma will be screened at the BIFF.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com