ഡ്രോണ്‍ പക്കവട എക്‌സ്
Life

'ഒരു ഡ്രോണ്‍ ഫ്രൈ ആയാലോ!' സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് 'ഡ്രോണ്‍ പക്കവട'

സാധാരണ രൂപത്തില്‍ നിന്ന് മാറി ഡ്രോണ്‍ ആകൃതിയില്‍ വറുത്തെടുത്ത മൂന്ന് പക്കവടകളുടെ ചിത്രങ്ങള്‍ എല്ലാവരിലും കൗതുകം ഉണര്‍ത്തി

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് 'ഡ്രോണ്‍ പക്കവട'. പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങളില്‍ അതിര്‍ത്തിയിലെ ജനങ്ങള്‍ ഭീതിയോടെ കഴിയുന്നതിനിടെയാണ് ഡ്രോണ്‍ രൂപത്തിലുളള പക്കവടയുടെ ചിത്രങ്ങള്‍ വൈറലായത്.

റിട്ട. ലെഫ്റ്റനന്റ് ജനറല്‍ കെ ജെ എസ് ധില്ലണ്‍ എക്‌സ് അക്കൗണ്ടിലൂടെയാണ് സാങ്കല്‍പ്പിക ഡ്രോണ്‍ പക്കവടകളുടെ ചിത്രം പങ്കിട്ടത്. പക്കവടകള്‍ വ്യത്യസ്ത രൂപത്തില്‍ കണ്ടതോടെ എല്ലാവരും ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങി. സാധാരണ രൂപത്തില്‍ നിന്ന് മാറി ഡ്രോണ്‍ ആകൃതിയില്‍ വറുത്തെടുത്ത മൂന്ന് പക്കവടകളുടെ ചിത്രങ്ങള്‍ എല്ലാവരിലും കൗതുകം ഉണര്‍ത്തി. 'ഡ്രോണ്‍ പക്കവടകള്‍... വ്യോമ പ്രതിരോധ റെജിമെന്റിലെ പുതിയ ലഘുഭക്ഷണം. ജയ് ഹിന്ദ്.' റിട്ട. ലെഫ്റ്റനന്റ് ജനറല്‍ എക്‌സില്‍ കുറിച്ചു.

പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ വിവിധ പ്ലാറ്റ്ഫോമുകളില്‍ വൈറലായി. പോസ്റ്റിന് 12,00-ലധികം ലൈക്കുകള്‍ നേടുകയും 1,700-ലധികം തവണ പോസ്റ്റ് വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്തു. 'ഇന്ത്യന്‍ വ്യോമ പ്രതിരോധ റെജിമെന്റിനെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നതിന് എല്ലാ പഞ്ചാബി സഹോദരന്മാരും തുര്‍ക്കിഷ്-ചൈനീസ് വിഭവമായ 'ഡ്രോണ്‍ പക്കവടകള്‍' കഴിക്കാന്‍ തുടങ്ങണം' മുന്‍ ഐപിഎസ് ഓഫീസര്‍ ഗുരീന്ദര്‍ ധില്ലണ്‍ തമാശ രൂപേണ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT