സൂസൻ തോമസ്, സന്ദീപ് /ചിത്രം സ്ക്രീൻഷോട്ട് 
Life

'അത് ‍ഡ്യുപ്ലിക്കേറ്റ് ഇത് ഒറിജിനൽ കല്യാണം'; വൈറൽ ഫോട്ടോഷൂട്ട് താരം സൂസൻ തോമസ് വിവാഹിതയായി

വൈറൽ ഫോട്ടോഷൂട്ട് താരം സൂസൻ തോമസ് വിവാഹിതയായി 

സമകാലിക മലയാളം ഡെസ്ക്

വൈറൽ വിവാഹ ഫോട്ടോഷൂട്ടിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് സൂസൻ തോമസ്. ദേഹമാസകം പെള്ളലേറ്റിട്ടും തളരാതെ ജീവതം ആഘോഷമാക്കിയ പെണ്ണ്. അന്ന് വിവാഹം സൂസന് വെറുമൊരു സ്വപ്‌നമായിരുന്നെങ്കിൽ ഇന്ന് അത് യാഥാർഥ്യമായിരിക്കുകയാണ്.

വെള്ള ​ഗൗണിൽ അണിഞ്ഞൊരുങ്ങി സുന്ദരിയായി വരനൊപ്പം നിൽക്കുന്ന സൂസനെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. സന്ദീപാണ് വരൻ. ഒരു കൊറിയൻ കമ്പനിയിൽ ജോലി ചെയ്യുന്ന സന്ദീപിനെ ഫെയ്‌സ്‌ബുക്ക് വഴിയാണ് സൂസൻ പരിചയപ്പെടുന്നത്. എട്ട് മാസത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. സന്ദീപിന്റെ കയ്യും പിടിച്ച് പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്ന സൂസന് ആശംസകൾ നേർന്ന് നിരവധി ആളുകളാണ് രം​ഗത്തെത്തിയത്. കണ്ണൂരിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ.

കുമളിയിലെ ധ്യാനകേന്ദ്രത്തിൽ വെച്ചായിരുന്നു സൂസന് പൊള്ളലേറ്റത്. അടുക്കളയിൽ ​ഗ്യാസ് ഓഫാക്കാൻ ശ്രമിക്കുന്നതിനിടെ എണ്ണ തെറിച്ചു വീണു തീ പടരുകയായിരുന്നു. 40 ദിവസത്തോളം ഐസിയുവിൽ ചികിത്സയിലായിരുന്നു. സൂസന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

'ട്രംപിന്റെ ഭീഷണി യുദ്ധക്കുറ്റം', ലോക രാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് ഇറാന്‍

ലഖ്നൗ ജയത്തിൽ കണ്ണ് നിറഞ്ഞ് സ‍ഞ്ജീവ് ​ഗോയങ്ക! പന്തിനെ കെട്ടിപ്പിടിച്ച് ആഘോഷം (വിഡിയോ)

കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി, കേരളത്തെ വനിത മുഖ്യമന്ത്രിക്കായി പാകപ്പെടുത്തുകയാണ് ലക്ഷ്യം; കെ സി വേണുഗോപാല്‍

നാലുപാടും പറന്നത് 19 സിക്‌സുകള്‍! ആദ്യ ജയത്തിനു ചെന്നൈ താണ്ടണം 251 റണ്‍സ്

SCROLL FOR NEXT