വിഡിയോ സ്ക്രീൻഷോട്ട് 
Life

പിന്നിലുടെ എത്തി കഴുത്തിൽ സ്വർണമാലയിട്ടു, അമ്മക്ക് സർപ്രൈസ് നൽകി മകൻ; വിഡിയോ വൈറൽ

‘അമ്മയ്ക്ക് ചെറിയ സമ്മാനം’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ർപ്രൈസ് എല്ലാവർക്കും ഇഷ്ടമാണ്, പ്രത്യേകിച്ച് പ്രിയപ്പെട്ടവർ നൽകുന്നവ. ഇപ്പോഴിതാ ഒരു അമ്മയ്ക്ക് മകൻ നൽകിയ സർപ്രൈസിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  ‘അമ്മയ്ക്ക് ചെറിയ സമ്മാനം’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

സർപ്രൈസ് സമ്മാനമായി പുതിയ സ്വർണമാലയുമായെത്തിയാണ് മകൻ അമ്മയെ സന്തോഷിപ്പിച്ചത്. ഭക്ഷണം വിളമ്പുന്നതിനിടയിൽ അമ്മ കാണാതെ പിന്നിൽ നിന്നെത്തിയാണ് മകൻ ഞെട്ടിച്ചത്. അമ്മയുടെ കഴുത്തിലേക്ക് മാല അണിയുകയായിരുന്നു. ഇ സമയം അമ്മയുടെ മുഖത്തെ സന്തോഷവും സംഭവം വിശ്വസിക്കാനാകാതെ മകന്റെ മുഖത്തേക്ക് നോക്കുന്നതും വിഡിയോയിൽ കാണാം. ഗുൽസർ സാഹബ് എന്ന ട്വിറ്റർ അക്കൗണ്ടിലാണ് 40 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വിഡിയോ എത്തിയത്. 

നിമിഷങ്ങൾക്കുള്ളിൽ വൈറലായ വിഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. മാതൃസ്നേഹത്തെക്കുറിച്ചും അമ്മമാരുടെ സന്തോഷത്തിന് നൽകേണ്ട പ്രാധാന്യത്തെക്കുറിച്ചുമൊക്കെയാണ് കമന്റുകൾ ഏറെയും. അമ്മയുണ്ടെങ്കിൽ എല്ലാമുണ്ട് എന്നാണ് വിഡിയോയ്ക്ക് കമന്റായി ചിലർ കുറിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT