പരിപാടിക്കിടെ വസ്ത്രമഴിഞ്ഞത് ശരിയാക്കുന്നു, ടെയ്‌ലര്‍ സ്വിഫ്റ്റ് എക്സ്
Life

'നിങ്ങളിതു ശ്രദ്ധിക്കേണ്ട, വേണമെങ്കില്‍ സംസാരിച്ചിരുന്നോളൂ'; സംഗീത പരിപാടിക്കിടെ വസ്ത്രം അഴിഞ്ഞപ്പോള്‍ ടെയ്‌ലര്‍ സ്വിഫ്റ്റ്-വീ‍ഡിയോ

സ്വിഫ്റ്റിന്റെ സംഘത്തിലെ ഒരാള്‍ ഓടിയെത്തി വസ്ത്രം ശരിയാക്കുന്നതും തുടര്‍ന്ന് യാതൊരു ഭാവഭേദവുമില്ലാതെ വീണ്ടും പാടുന്നതാണ് വീഡിയോയിലുള്ളത്.

സമകാലിക മലയാളം ഡെസ്ക്

ഏറെ ആരാധകരുള്ള പോപ്പ് താരമാണ് ടെയ്ലര്‍ സ്വിഫ്റ്റ്. കഴിഞ്ഞ ദിവസം സ്റ്റോക്ക് ഹോമില്‍ നിറഞ്ഞുകവിഞ്ഞ ആരാധകര്‍ക്ക് മുമ്പില്‍ സ്വിഫ്റ്റിന്റെ വസ്ത്രം അഴിഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ചര്‍ച്ച. സ്വിഫ്റ്റിന്റെ സംഘത്തിലെ ഒരാള്‍ ഓടിയെത്തി വസ്ത്രം ശരിയാക്കുന്നതും തുടര്‍ന്ന് യാതൊരു ഭാവഭേദവുമില്ലാതെ വീണ്ടും പാടുന്നതാണ് വീഡിയോയിലുള്ളത്.

വിഖ്യാത ഫാഷന്‍ ഡിസൈനറായ റോബര്‍ട്ടോ കവല്ലി ഡിസൈന്‍ ചെയ്ത നീല നിറത്തിലുള്ള റാപ് ഫ്രോക്കായിരുന്നു സ്വിഫ്റ്റ് ധരിച്ചിരുന്നത്. വസ്ത്രം ശരിയാക്കുന്നതിനിടെ 'നിങ്ങളിതു ശ്രദ്ധിക്കേണ്ട, കുറച്ചുനേരം സംസാരിച്ചിരുന്നോളൂ' എന്ന് സ്വിഫ്റ്റ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇതുകേട്ട് കാണികളെല്ലാവരും ചിരിക്കുന്നുമുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാണികളില്‍ ഒരാള്‍ പകര്‍ത്തിയ ഈ സംഭവത്തിന്റെ വീഡിയോ നിമിഷനേരത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അപ്രതീക്ഷിത സാഹചര്യത്തെ തമാശയോടെ നേരിട്ട സ്വിഫ്റ്റിന് അഭിനന്ദനങ്ങള്‍ അറിയിച്ചാണ് അധികപേരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.

2023 മാര്‍ച്ചിലാണ് സ്വിഫ്റ്റിന്റെ 'എറാസ് ടൂര്‍' ആരംഭിച്ചത്. ഈ വര്‍ഷം ഡിസംബറില്‍ കാനഡയില്‍ നടക്കുന്ന പരിപാടിയോടെ ലോകപര്യടനം അവസാനിക്കും. സ്റ്റോക്ക്ഹോമിന് മുമ്പ് ഇറ്റലിയിലായിരുന്നു സ്വിഫ്റ്റ് പരിപാടി അവതരിപ്പിച്ചത്. ഏറ്റവും കൂടുതല്‍ കാണികള്‍ പങ്കെടുത്ത സ്വീഡനിലെ പരിപാടി എന്ന റെക്കോഡും സ്റ്റോക്ക്ഹോമിലെ സംഗീത നിശ സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT