വീഡിയോ സ്ക്രീൻഷോട്ട് 
Life

ഇലയിൽ 18 വ്യത്യസ്ത വിഭവങ്ങള്‍, ആദ്യമായി സദ്യ രുചിച്ച് തായ്ലൻഡ് യൂട്യൂബർ; വിഡിയോ വൈറൽ 

തായ്‌ലന്‍ഡുകാരനായ ഒരു യൂട്യൂബര്‍ ആദ്യമായി സദ്യ പരീക്ഷിച്ചതിന്റെ വിഡിയോയാണ് വൈറലായിരിക്കുന്നത് 

Author : സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണങ്ങളില്‍ ആരാധകരേറെയുണ്ട് നമ്മുടെ സ്വന്തം സദ്യയ്ക്ക്. ഇഷ്ടവിഭവങ്ങളുടെ ഉത്സവം തീര്‍ക്കാന്‍ പറ്റുന്ന ഒന്നാണ് എരിവും പുളിയും മധുരവുമെല്ലാം ചേര്‍ന്ന സൗത്ത് ഇന്ത്യന്‍ താലി. എന്നാല്‍ തായ്‌ലന്‍ഡുകാരനായ ഒരു യൂട്യൂബര്‍ ആദ്യമായി സദ്യ പരീക്ഷിച്ചതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. 

മാര്‍ക്ക് എന്നയാളാണ് ഈ വ്യത്യസ്ത പരീക്ഷണം നടത്തിയത്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ സദ്യ ആസ്വദിക്കുന്നതിന്റെ ഒരു ഷോര്‍ട്ട് വിഡിയോ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ബാങ്കോക്കിലെ സുഖം എന്ന റെസ്‌റ്റോറന്റില്‍ നിന്ന് 18 വ്യത്യസ്ത വിഭവങ്ങള്‍ അടങ്ങിയ സദ്യയാണ് മാര്‍ക്കും സുഹൃത്തുക്കളും പരീക്ഷിച്ചത്. മാങ്ങാ ആച്ചാര്‍, അവിയല്‍, സാമ്പാര്‍, രസം തുടങ്ങി കറികളേറെയുണ്ടായിരുന്നു ഇലയില്‍ വിളമ്പിയ ഈ തനി തമിഴ്‌നാടന്‍ സദ്യയില്‍. ഓരോ വിഭവവും കഴിച്ച ശേഷമുള്ള മാര്‍ക്കിന്റെ മുഖഭാവമാണ് വിഡിയോയില്‍ ഏറ്റവും ആകര്‍ഷകം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'വിഡി സതീശൻ മുഖ്യമന്ത്രി ആകണം; ജനവികാരം പറഞ്ഞതിന്റെ പേരിൽ നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും' (വിഡിയോ)

ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; നേമത്തും പാലക്കാട്ടും താമര വിരിയും

'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍' നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍; കഥ ഇഷ്ടപ്പെട്ടിട്ടും ചെയ്യാതിരുന്നത് ഇക്കാരണത്താല്‍!

'വൈഭവിന് പ്രൊഫഷണലിസം ഇല്ല; കുട്ടികൾക്ക് ഐസ്ക്രീം അല്ലാതെ പിന്നെന്ത് വേണം'; പറഞ്ഞ് കുടുങ്ങി ആര്‍സിബി താരം ജിതേഷ് ശര്‍മ

SCROLL FOR NEXT