സ്വര്‍ണം അരിച്ച് വേര്‍തിരിക്കുന്നവര്‍  
Life

സ്വര്‍ണം ഒഴുകുന്ന നിഗൂഢമായ നദി! ഇന്ത്യയില്‍ എവിടെ?

474 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഈ നദിയെ 'സ്വര്‍ണ കലവറ' എന്നാണ് വിളിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ലോകത്തെ വിലയേറിയ ലോഹമാണ് സ്വര്‍ണം. സ്വര്‍ണ നിക്ഷേങ്ങള്‍ രാജ്യങ്ങളുടെ വലിയ സാമ്പത്തിക സ്രോതസായാണ് കണക്കാക്കപ്പെടുന്നത്. പ്രകൃതിദത്തമായി സ്വര്‍ണം ലഭ്യമാകുന്ന സ്ഥലങ്ങളുണ്ട്. ഇന്ത്യയില്‍ ഇത്തരത്തില്‍ സ്വര്‍ണ നിക്ഷേപമുള്ള ഒരു നദിയുണ്ട്. 474 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഈ നദിയെ 'സ്വര്‍ണ കലവറ' എന്നാണ് വിളിക്കുന്നത്.

സ്വര്‍ണം ഒഴുകുന്ന ഈ നദിയുടെ പേര് സുബര്‍ണരേഖ എന്നാണ്. 'സ്വര്‍ണത്തിന്റെ അരുവി' എന്നാണ് ഈ പേര് അര്‍ത്ഥമാക്കുന്നത്. ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡിഷയുടെ ചില ഭാഗങ്ങളിള്‍ എന്നിങ്ങനെ ഇന്ത്യയുടെ കിഴക്കന്‍ ഭാഗത്താണ് നദി ഒഴുകുന്നത്. ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെ ഛോട്ടാ നാഗ്പൂര്‍ പീഠഭൂമിയില്‍ സ്ഥിതി ചെയ്യുന്ന നാഗ്ഡി ഗ്രാമത്തിലാണ് നദിയുടെ ഉത്ഭവം.

ശുദ്ധമായ സ്വര്‍ണം പലപ്പോഴും നദീതടത്തില്‍ കണ്ടെത്തിയിട്ടുണ്ട്, എന്നാല്‍ നദിയില്‍ സ്വര്‍ണം എങ്ങനെയാണ് എത്തുന്നതെന്ന് വ്യക്തതയില്ല. നദി ഉത്ഭവിക്കുന്ന പര്‍വതപ്രദേശങ്ങളിലില്‍ നിന്ന് ഒഴുകിയെത്തുന്നവയാണിവയെന്നും പറയപ്പെടുന്നുണ്ട്.

ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നിവയിലൂടെ ഒഴുകുന്ന നദി, ഹുന്‍ഡ്രു വെള്ളച്ചാട്ടത്തിന്റെ രൂപത്തില്‍ സമതലങ്ങളിലൂടെ ഒഴുകി, ഒടുവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ലയിക്കുന്നു. സുബര്‍ണരേഖ നദി മാത്രമല്ല, പോഷകനദിയായ ഖാര്‍കാരി നദിയുടെ മണലിലും സ്വര്‍ണ്ണ കണികകള്‍ കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT