
ലോകത്ത് പല ഭാഷകളുണ്ടെങ്കിലും മലയാളം പഠിച്ചെടുക്കുകയെന്നത് ഒരു കടമ്പ തന്നെയെന്നാണ് പറയാറ്. ഇപ്പോഴിതാ ഒരു ജര്‍മ്മന്‍ യുവതി വളരെ ഭംഗിയായി മലയാളം സംസാരിക്കുന്ന വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
ജര്‍മ്മന്‍ അധ്യാപികയായ ക്ലാര എന്ന യുവതിയാണ് പച്ചവെള്ളം പോലെ മലയാളം സംസാരിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. യുവതിയുടെ സംസാരം കേട്ട് അത്ഭുതപ്പെടുന്ന മലയാളിയായ ഡ്രൈവറെ ശബ്ദവും വിഡിയോയില്‍ കേള്‍ക്കാം.
ഇന്ത്യയില്‍ സ്ഥിര താമസമാക്കിയ ക്ലാര തന്നെയാണ് ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ജര്‍മ്മനിയില്‍ മാസ്റ്റേര്‍സ് പഠിക്കാനെത്തിയ മലയാളി സുഹൃത്തുക്കള്‍ വഴിയാണ് മലയാളം പഠിച്ചതെന്ന് ക്ലാര പറയുന്നു. 5 വര്‍ഷം മുന്‍പാണ് മലയാളം പഠനം ആരംഭിച്ചതെന്നും ക്ലാര വിഡിയോയില്‍ പറയുന്നുണ്ട്.
ക്ലാരയുടെ മലയാളം കേട്ട് അത്ഭുതത്തോടെ ഡ്രൈവര്‍ തന്റെ ഭാര്യയെ വിഡിയോകാളില്‍ വിളിച്ച് ക്ലാരയെ പരിചയപ്പെടുത്തുന്നതും കാണാം. കാറിലേക്ക് കയറിയ ക്ലാര ഡ്രൈവറെ മലയാളത്തില്‍ അഭിവാദനം ചെയ്യുന്നു. ഇതുകേട്ട് ഞെട്ടിയ ഡ്രൈവര്‍ താന്‍ മലയാളം പറയുന്ന വിദേശികളെ കണ്ടിട്ടില്ലെന്ന് പറയുന്നുണ്ട്. ക്ലാര തന്നെയാണ് ഈ വിഡിയോ എടുത്തിരിക്കുന്നതും. മലയാളി ഊബര്‍ ഡ്രൈവര്‍മാരോട് മലയാളത്തില്‍ സംസാരിക്കുമ്പോള്‍ വളരെ ആകാംഷ നിറഞ്ഞ പ്രതികരണമാണ് ലഭിക്കുക. അത്തരം സംഭാഷണം ഒരിക്കല്‍ ചിത്രീകരിക്കണമെന്ന് കരുതി. ക്ലാര വിഡിയയോടൊപ്പം കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക