Life

15 മിനിറ്റ്...മനുഷ്യനെ കഴുകിയുണക്കി തരും; പുതിയ വാഷിങ് മെഷീന്‍ അവതരിപ്പിച്ച് ജപ്പാന്‍

സ്പായ്ക്ക് സമാനമായ അനുഭവമാണ് ഇതിലൂടെ ലഭിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

വെറും 15 മിനിറ്റ് സമയം മതി. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ മനുഷ്യനെ കഴുകിയുണക്കും ഈ വാഷിങ് മെഷീന്‍. ജപ്പാനാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍. ജാപ്പനീസ് കമ്പനിയായ 'സയന്‍സ് കമ്പനി'യാണ് ഉപകരണം അവതരിപ്പിച്ചത്. മിറായ് നിങ്കേന്‍ സെന്റകുകി എന്നാണ് ഈ വാഷിങ്‌മെഷീന്‍ അറിയപ്പെടുന്നത്. സ്പായ്ക്ക് സമാനമായ അനുഭവമാണ് ഇതിലൂടെ ലഭിക്കുന്നത്.

മനുഷ്യനെ വൃത്തിയാക്കാനായി വാട്ടര്‍ജെറ്റുകളും മൈക്രോസ്‌കോപിക് എയര്‍ ബബിളുകളുമാണ് ഉപയോഗിക്കുന്നത്. ഉപയോക്താവിന്റെ ശരീരപ്രകൃതിയ്ക്ക് അനുസരിച്ച് നിര്‍മിത ബുദ്ധി വാഷ് സൈക്കിള്‍ പുനഃക്രമീകരിക്കുന്നു.

ആദ്യം പകുതിയോളം ചൂടുവെള്ളം നിറച്ച സുതാര്യമായ മെഷീനിലേക്ക് കയറണം. അപ്പോള്‍ ഹൈസ്പീഡ് വട്ടര്‍ ജെറ്റുകള്‍ മൈക്രോസ്‌കോപിക് ബബിളുകള്‍ പുറപ്പെടുവിക്കും. ഇത് ശരീരത്തില്‍ തട്ടുമ്പോള്‍ അഴുക്കുകള്‍ കഴുകിക്കളയുന്നു. വെള്ളത്തിന്റെ ചൂടും മര്‍ദവും നിയന്ത്രിക്കുന്നത് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ്. കുളിക്കിടെ റിലാക്‌സാകാന്‍ ശാന്തമായ ദൃശ്യങ്ങളും കാണിക്കും.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഒസാക എക്‌സ്‌പോയിലാവും യന്ത്രം പുറത്തിറക്കുക. ഇവിടെവെച്ച് 1,000 പേര്‍ക്ക് നേരിട്ട് യന്ത്രത്തിന്റെ പ്രവര്‍ത്തനം അനുഭവിച്ചറിയാന്‍ സാധിക്കും. ഇതിന് ശേഷമായിരിക്കും വിപണിക്കുവേണ്ടി യന്ത്രം നിര്‍മിക്കുക. യന്ത്രത്തിന് വേണ്ടിയുള്ള ബുക്കിങ് ഇപ്പോള്‍തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യാതൊരു ഉളുപ്പുമില്ല'; രാഹുലിലൂടെ പുറത്തുവരുന്നത് കോണ്‍ഗ്രസ്സിന്റെ ജീര്‍ണ്ണാവസ്ഥ: എം വി ഗോവിന്ദന്‍

'ഞാന്‍ ഉടന്‍ പുറത്തുവരും, സ്വതന്ത്രനായി മത്സരിച്ചാല്‍ പോലും വിജയിക്കും'; വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

പോറ്റിയെ കേറ്റിയത് കെ സി വേണുഗോപാൽ ? സ്വർണക്കൊള്ളയുടെ ആസൂത്രകൻ ശബരിമലയിൽ എത്തിയത് 2004 ൽ

'എല്ലാം അറിയുന്നയാള്‍; ഷാഫി ചേട്ടന്‍ പറയാതെ ആ നടി പാലക്കാട് വരുമെന്ന് കരുതാനാവില്ല'

മണി വിട പറഞ്ഞിട്ട് പത്ത് കൊല്ലം, തറക്കല്ലില്‍ നിന്നുയരാതെ സ്മാരകം; തികഞ്ഞ അവജ്ഞയെന്ന് വിനയന്‍

SCROLL FOR NEXT