സജ്മയുടെ സ്കൂട്ടറിന് പിന്നില്‍ ഷാലി എക്സ്‌പ്രസ്
Life

'മുറിയിൽ തനിച്ചാക്കാൻ മനസ് അനുവദിച്ചില്ല'; യാത്രകളില്‍ സജ്മയ്ക്കൊപ്പം ഷാലിയും

2023-ലാണ് ഒരു ഇന്‍സ്റ്റഗ്രാം പേജ് വഴി സജ്മ ഒരു പേര്‍ഷ്യന്‍ ഇനത്തിലുള്ള പൂച്ചക്കുട്ടിയെ വാങ്ങുന്നത്.

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: സജ്മ എവിടെ പോയാലും പിന്നില്‍ ഷാലിയുമുണ്ടാകും. സജ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ ഗ്ലാസ് ബാഗ്പാക്കിനുള്ളിലിരുന്ന് റോഡിലെ കാഴ്ചകള്‍ കണ്ട് ആസ്വദിക്കലാണ് ഷാലിയുടെ പ്രധാന വിനോദം. തൊടുപുഴയിലെ അല്‍-അഷര്‍ ലോ കോളജ് വിദ്യാര്‍ഥിയായ സജ്മ സലീമിന്റെ (21) ഒരു വയസു കഴിഞ്ഞ പൂച്ചക്കുട്ടിയാണ് ഷാലി.

2023-ലാണ് ഒരു ഇന്‍സ്റ്റഗ്രാം പേജ് വഴി സജ്മ ഒരു പേര്‍ഷ്യന്‍ ഇനത്തിലുള്ള പൂച്ചക്കുട്ടിയെ വാങ്ങുന്നത്. പൂച്ചക്കുട്ടിയോടുള്ള അടുപ്പം കാരണം മുറിയില്‍ തനിച്ചാക്കി പുറത്തു പോകുന്നതിലുള്ള പ്രയാസമാണ് യാത്രകളില്‍ ഷാലിയെയും കൂടെ കൂട്ടാമെന്ന തീരുമാനത്തില്‍ സജ്മയെ എത്തിച്ചത്. പിന്നെ ഒന്നും ചിന്തിച്ചില്ല. അതിനായി പ്രത്യേകം തയ്യാറാക്കിയ ഗ്ലാസ് ബാഗ് പാക്ക് വാങ്ങി. പോകുന്നിടതെല്ലാം സജ്മ ഷാലിയെയും കൂടെ കൂട്ടി.

ഏപ്രില്‍ 24നാണ് ഷാലിയുടെ പിറന്നാള്‍. ഷാലിയുടെ ആദ്യ പിറന്നാൾ വിപുലമായി തന്നെ ആഘോഷിച്ചിരുന്നു. ഗ്രൂമിങ് ഷോപ്പില്‍ അവളുടെ വാൽ കളര്‍ ചെയ്തു. പൂച്ചക്കുട്ടിയെ ബാഗ്പാക്കിലാക്കി യാത്ര ചെയ്യുമ്പോള്‍ ആളുകളൊക്കെ തുറിച്ചു നോക്കാറുണ്ട്. എന്നാല്‍ അതൊന്നും തനിക്ക് ഒരു പ്രശ്‌നമല്ലെന്ന് സജ്മ പറയുന്നു. ഇരുവരും ചേര്‍ന്ന് ലഡാക്കിലേക്ക് പോകാനുള്ള പ്ലാനിങ്ങിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

SCROLL FOR NEXT