ഇന്ത്യയില്‍ ആയിരുന്നപ്പോള്‍ അമേരിക്കയ്ക്ക് പോകാന്‍ വലിയ ആഗ്രഹമായിരുന്നുവെന്നും എന്നാല്‍ അമേരിക്കയില്‍ എത്തിയപ്പോള്‍ തിരിച്ചു വരാന്‍ പണം കണ്ടെത്തുന്നുവെന്നും പറയുന്ന യുവതിയുടെ ഇന്‍സ്റ്റാഗ്രാം വിഡിയോ വൈറല്‍. നിലവില്‍ അമേരിക്കയില്‍ ജീവിക്കുന്ന ഇന്ത്യന്‍ യുവതി സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വിഡിയോ പങ്കുവെച്ചത്. വിദേശജീവിതം മനുഷ്യരുടെ മുന്‍ഗണനകളും കാഴ്ചപ്പാടുകളും എങ്ങനെ മാറ്റുന്നുവെന്നതാണ് വിഡിയോയില്‍ യുവതി പറയുന്നു.
'ഇന്ത്യയില്‍ കഴിയുമ്പോള്‍ അമേരിക്കയിലെത്താനായിരുന്നു പണം സ്വരൂപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അമേരിക്കയില്‍ കഴിയുമ്പോള്‍ ഇന്ത്യയിലേക്ക് തിരിച്ച് പോകുന്നതിനെ കുറിച്ചാണ് ചിന്ത. അതിനായി പണം സമ്പാദിക്കുന്ന തിരക്കിലാണ് എല്ലാവരുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഭക്ഷണകാര്യത്തിലും ഈ മാറ്റം വ്യക്തമാണ്. ഇന്ത്യയില്‍ കഴിയുമ്പോള്‍ വാരാന്ത്യങ്ങളില്‍ പിസയും ബര്‍ഗറും കഴിക്കാനായിരുന്നു ആഗ്രഹം. എന്നാല്‍, അമേരിക്കയിലെത്തിയതോടെ ഓരോ വാരാന്ത്യത്തിലും ഇന്ത്യന്‍ ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്റുകള്‍ തേടി നടക്കുന്ന അവസ്ഥയാണെന്നും യുവതി പറയുന്നു. ഇന്ത്യയില്‍ ആയിരുന്നപ്പോള്‍ സ്വന്തം ആളുകളില്‍ നിന്ന് അല്‍പ്പം അകന്ന് സ്വകാര്യത ആഗ്രഹിച്ചിരുന്നു. എന്നാല്‍ അമേരിക്കയിലെത്തിയപ്പോള്‍ അപരിചിതര്‍ക്കിടയില്‍ സ്വന്തം നാട്ടുകാരെയും പരിചിതരായ ആളുകളെയും തേടുന്ന അവസ്ഥയാണെന്നും' അവര്‍ പറയുന്നു.
വിഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി പേരുടെ പ്രതികരണങ്ങളാണ് ലഭിച്ചത്. 'ഇത് വളരെ കൃത്യമാണ്', 'വിദേശത്ത് കഴിയുന്നവരുടെ അനുഭവം ഇതുതന്നെ', 'നിങ്ങള്‍ വിദേശത്ത് താമസിക്കുമ്പോള്‍ ഇന്ത്യ വ്യത്യസ്തമായി തോന്നുന്നു.' തുടങ്ങിയ കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates