വിവർത്തന ആപ്പിനെ ആശ്രയിച്ച യുവാവിന് എട്ടിന്റെ പണി/ എക്‌സ് വിഡിയോസ്ക്രീൻഷോട്ട് 
Life

ഓർഡർ ചെയ്‌തപ്പോൾ 'മാതളനാരങ്ങ ജ്യൂസ്' 'ഗ്രനൈഡ്' ആയി; യുവാവിനെ അറസ്റ്റ് ചെയ്‌ത് പൊലീസ്, വിഡിയോ

പൊമോഗ്രാനൈറ്റ് ജ്യൂസ് എന്നതിന് പോർച്ചുഗീസ് ഭാഷയിലുള്ള വിവർത്തനം 'ഗ്രനൈഡ്' എന്നായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ത് ഭാഷയിലേക്കാണെങ്കിലും സെക്കന്റുകൾക്കുള്ളിൽ വിവർത്തനം ചെയ്ത് കയ്യിൽ തരുന്ന നിരവധി ആപ്പുകൾ ഇന്ന് ലഭ്യമാണ്. അത്തരത്തിൽ ഭാഷയറിയാതെ ലിസ്ബണിൽ പോയി വിവർത്തന ആപ്പിനെ ആശ്രയിച്ച ഒരു യുവാവിന് കിട്ടിയ എട്ടിന്റെ പണിയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 

റഷ്യയിൽ നിന്നും ലിസ്ബൺ കാണാനെത്തിയ യുവാവ് റെസ്റ്റോറന്റിൽ കയറി ഒരു മാതളനാരങ്ങ ജ്യൂസ് ഓർഡർ ചെയ്തതാണ് എല്ലാത്തിനും തുടക്കം. ഭാഷ വിവർത്തന ആപ്പിന്റെ സഹായത്തോടെ യുവാവ് ജ്യൂസ് ഓർഡർ ചെയ്തു. എന്നാൽ മിനിറ്റുകൾക്ക് ശേഷം വലിയ സൈറൺ മുഴക്കി ലിസ്ബൺ പൊലീസ് മുന്നിലെത്തിയപ്പോഴാണ് തനിക്ക് പണികിട്ടിയെന്ന് യുവാവ് മനസിലാക്കിയത്. പൊമോഗ്രാനൈറ്റ് ജ്യൂസ് എന്നതിന് പോർച്ചുഗീസ് ഭാഷയിലുള്ള വിവർത്തനം 'ഗ്രനൈഡ്' എന്നായിരുന്നു. യുവാവ് അതുപൊലെ ഒരു ടിഷ്യുവിൽ എഴുതി റെസ്റ്റോറന്റിൽ ഏൽപ്പിക്കുകയും ചെയ്തു. 

തോക്കുമായി പൊലീസ് യുവാവിനെ വളയുന്നതും യുവാവ് നിലത്ത് കിടന്ന് പ്രതിരോധിക്കുന്നതിന്റെയും വിഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തുടർന്ന് കുഴപ്പക്കാരനല്ലെന്ന് മനസിലായതോടെ പൊലീസ് യുവാവിനെ വിട്ടയക്കുകയുമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

SCROLL FOR NEXT