പാമ്പിനെ പിടികൂടാന്‍ അരികിലേക്ക് നീങ്ങുന്ന ആമയുടെ ദൃശ്യം 
Life

ആമ സാധുവാണെന്ന് ആരാ പറഞ്ഞത്?; പാമ്പിനെ ഒറ്റയടിക്ക് അകത്താക്കി - വീഡിയോ 

ദേഹത്ത് വരകളുള്ള പാമ്പിനെയാണ് ആമ ആഹാരമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

മയെ പൊതുവേ ഒരു സാധു ജീവിയായാണ് കാണുന്നത്. അതുകൊണ്ട് തന്നെ ആമ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അപൂര്‍വ്വമായിരിക്കും. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ഒരു പാമ്പിനെ ആമ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഒട്ടുമിക്ക ആമകളും സസ്യഭുക്കുകളാണ്. എന്നാല്‍ ശുദ്ധജലത്തില്‍ കാണുന്ന ചില ആമകള്‍ പാമ്പുകളെയും തവളകളെയും ആഹാരമാക്കാറുണ്ട്. ഇപ്പോള്‍ ഒരു അരുവിയില്‍ കല്ലിന്റെ അടിയില്‍ പതുങ്ങിയിരിക്കുന്ന ആമ പാമ്പിനെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ദേഹത്ത് വരകളുള്ള പാമ്പിനെയാണ് ആമ ആഹാരമാക്കിയത്. വെള്ളത്തിന്റെ ഒഴുക്കിന് അനുസരിച്ച് നീങ്ങിയ പാമ്പിനെ ഞൊടിയിടയില്‍ ആമ പിടികൂടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പാമ്പിനെ പിടികൂടി ഉടന്‍ തന്നെ കല്ലിന്റെ അടിയിലേക്ക് തന്നെ ആമ മറയുന്നതും കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സാറെ ഞങ്ങള്‍ നാലുപേരെ തന്നാല്‍ പോരേ, ഞാന്‍ പറഞ്ഞു വേണ്ട'; ടിപി കേസില്‍ വെളിപ്പെടുത്തലുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍- വിഡിയോ

ഇന്നു കുറച്ചു മെനക്കെടാൻ തയ്യാറായാൽ, നാളെ 'ടെൻഷൻ' ഇല്ലാതെ ഭക്ഷണം ഒരുക്കാം; 'മീൽ പ്രെപ്പ്' എങ്ങനെ ചെയ്യാം

'അന്ന് ചിലപ്പോൾ അത് അഭിനയം ആയിരുന്നിരിക്കും, കള്ളത്തരം ആയിരിക്കും'; 'വിനയം അഭിനയമല്ലേ' എന്ന് ചോദിക്കുന്നവരോട് ഇന്ദ്രൻസ്

'നീ എന്തിനാണ് അമ്പലത്തിനൊക്കെ എതിര് നിക്കണത് ?'; നടി വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് അൻസിബ

ക്ഷീര വികസന വകുപ്പിൽ അവസരം; ഡയറി സയന്‍സിൽ ബിരുദം യോഗ്യത,മികച്ച ശമ്പളം

SCROLL FOR NEXT