മിഷന്‍ ചെന്നൈ 'പരാജയം'; പിന്തുണ ബിജെപിക്ക്, നിലപാടില്‍ ഉറച്ച് സ്റ്റാലിന്‍

കേന്ദ്ര സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന നിലപാടില്‍ ഉറച്ച് ഡിഎംകെ.
DMK
എംകെ സ്റ്റാലിനും സോണിയ ​ഗാന്ധിയുംSOURCE: X
Edited By:
Updated on: 
1 min read

ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന നിലപാടില്‍ ഉറച്ച് ഡിഎംകെ. ബില്ലിനെ പരാജയപ്പെടുത്താന്‍ പിന്തുണ തേടി ചെന്നൈയില്‍ എത്തി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനുമായി ഇന്ത്യ മുന്നണി നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് മാറ്റമില്ലെന്ന് സ്റ്റാലിന്‍ ഇന്ത്യ മുന്നണി നേതാക്കളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെ ഇന്ത്യ മുന്നണി നേതാക്കള്‍ സ്റ്റാലിന്റെ വീട്ടില്‍ നിന്ന് മടങ്ങി.

ബില്ലിനെ പരാജയപ്പെടുത്താന്‍ ഡിഎംകെയുടെ പിന്തുണ തേടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, മുന്‍ അധ്യക്ഷന്മാരായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് ചെന്നൈയിലെത്തിയത്. ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്ന് സ്റ്റാലിന്‍ നേതാക്കളെ അറിയിച്ചതായാണ് വിവരം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍, കേരള മുഖ്യമന്ത്രി വിഡി സതീശന്‍, തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി എന്നിവരും ഉന്നതതല സംഘത്തോടൊപ്പമുണ്ടായിരുന്നു.

ഡിഎംകെ ബില്ലിനെ പിന്തുണയ്ക്കാന്‍ കാരണം

ലോക്സഭയില്‍ 22-ഉം രാജ്യസഭയില്‍ എട്ടും എംപിമാരുള്ള ഡിഎംകെ, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് ശനിയാഴ്ചയാണ് പിന്തുണ പ്രഖ്യാപിച്ചത്. തങ്ങളുടെ രണ്ട് പ്രധാന ആവശ്യങ്ങള്‍ പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് പാര്‍ട്ടിയുടെ പോരാട്ടത്തിന്റെയും എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും വിജയമാണെന്നുമാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ സ്റ്റാലിന്‍ വ്യക്തമാക്കിയത്. ലോക്സഭയിലെ 7.18 ശതമാനം സീറ്റ് വിഹിതം കുറയ്ക്കരുതെന്നും, 1971-ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള സംസ്ഥാനങ്ങളുടെ നിലവിലെ പ്രാതിനിധ്യ അനുപാതം നിലനിര്‍ത്തണമെന്നുമായിരുന്നു ഡിഎംകെയുടെ രണ്ട് പ്രധാന ആവശ്യങ്ങള്‍. ഏപ്രിലില്‍ അവതരിപ്പിച്ച മുന്‍ ബില്ലിനെ ശക്തമായി എതിര്‍ത്തിരുന്ന സ്റ്റാലിന്‍, അന്ന് കറുത്ത വസ്ത്രം ധരിച്ച് ബില്ലിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചിരുന്നു.

തമിഴ്‌നാട്ടിലെ മാറിയ രാഷ്ട്രീയ സാഹചര്യം

2026 ഏപ്രിലില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം വിട്ട കോണ്‍ഗ്രസ്, സി ജോസഫ് വിജയ്യുടെ ടിവികെ സര്‍ക്കാരിന് പിന്തുണ നല്‍കുകയും സഖ്യസര്‍ക്കാരില്‍ പങ്കാളിയാവുകയും ചെയ്തിരുന്നു. അന്നുമുതല്‍ ഇരുപാര്‍ട്ടികളും തമ്മില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മണ്ഡല പുനര്‍നിര്‍ണയ വിഷയത്തില്‍ കോണ്‍ഗ്രസ് മലക്കം മറിഞ്ഞുവെന്ന് ഡിഎംകെ ആരോപിക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച ലോക്സഭയില്‍ മണ്ഡല പുനര്‍നിര്‍ണയ ബില്‍ പരിഗണിക്കാനിരിക്കെ, ബില്ലിനെ പരാജയപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇന്ത്യാ സഖ്യ നേതാക്കള്‍ ചെന്നൈയിലും മുംബൈയിലും പര്യടനം നടത്തുന്നത്. സ്റ്റാലിനെ കൂടാതെ എന്‍സിപി (എസ്പി) അധ്യക്ഷന്‍ ശരദ് പവാറിനെയും സംഘം കാണുന്നുണ്ട്.

DMK
'ഇപ്പോള്‍ തന്നെ മന്ത്രിമാരോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്നില്ല; ഒരുപാട് പേര്‍ കൈയടിക്കാന്‍ മാത്രമായി വരും'
DMK
'ചരിത്രം ഞങ്ങളെ എട്ടപ്പന്മാരായല്ല, കട്ടബൊമ്മന്മാരായാണ് വിലയിരുത്തുക'; മണ്ഡല പുനർനിർണയ ബില്ലിൽ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി എംകെ സ്റ്റാലിൻ
Summary

DMK remains firm in its stance to support the Central Government's constituency delimitation bill

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Shashi Tharoor
INDIA bloc delegation, led by Congress chief Mallikarjun Kharge and CPP chairperson Sonia Gandhi, reached Chennai to meet DMK chief MK Stalin. Pics from Chennai airport lounge
Rahul Gandhi MK Stalin
Constitution 132nd Amendment Bill 2026 vs 131st Amendment Bill April delimitation
X

FOLLOW US

ON GOOGLE DISCOVER