വീഡിയോ സ്ക്രീൻഷോട്ട് 
Life

പേപ്പര്‍ ദോശ പോലെ ഇതാ ഒരു പേപ്പര്‍ ഓംലറ്റ്; ഇതെന്താ മുട്ടകൊണ്ടുള്ള പുതപ്പോ? ‌വീഡിയോ 

വ്യസ്തമായ പാചക വീഡിയോ ആണെങ്കിലും ഇത് കണ്ട് മുട്ടയെ പുതപ്പിനോടും ബെഡ്ഷീറ്റിനോടുമൊക്കെയാണ് പലരും ഉപമിച്ചത്. ചിലര്‍ "പേപ്പര്‍ ദോശ പോലെ ഇതാ ഒരു പേപ്പര്‍ ഓംലറ്റ്" എന്നും പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുട്ട ചിക്കിപ്പൊരിച്ചും പുഴുങ്ങിയും ബുള്‍സൈ ചെയ്തുമൊക്കെ പല രൂപത്തിലും ഭാവത്തിലും നമ്മള്‍ കഴിക്കാറുണ്ട്. ഇതില്‍ ഏറ്റവുമധികം ആളുകള്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് ഓംലറ്റ്. ചിലര്‍ക്ക് കട്ടി കൂട്ടി ഓംലറ്റ് തയ്യാറാക്കുന്നതാണ് ഇഷ്ടമെങ്കില്‍ ചിലര്‍ക്ക് തീരെ കട്ടി കുറഞ്ഞവയോടാണ് പ്രിയം. എങ്കിലും നിങ്ങള്‍ എത്ര വലുപ്പമുള്ള ഓംലറ്റ് കണ്ടിട്ടുണ്ടാകും, പരമാവധി ഒരു ദോശത്തവയുടെ വലുപ്പത്തിലൊക്കെ തയ്യാറാക്കിയിട്ടുണ്ടാകും. എന്നാല്‍ ഒരു ഭീമന്‍ ഓംലറ്റ് തയ്യാറാക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധനേടുന്നത്. 

ഒരു വലിയ ലോഹ ചട്ടിയിലേക്ക് നന്നായി ബീറ്റ് ചെയ്‌തെടുത്ത മുട്ട ഒഴിച്ചതിനുശേഷം പാത്രത്തില്‍ മുഴുവനായി ഇത് പരത്തും. നന്നായി ചൂടായിരിക്കുന്ന ചട്ടിയാണ് ഇതെന്നാണ് വീഡിയോയില്‍ നിന്ന് മനസ്സിലാകുന്നത്. അടുപ്പിന് മുകളിലോ സ്റ്റൗവിലൊ ഒന്നും ചട്ടി വയ്ക്കുന്നതായി കാണിക്കുന്നില്ല. ചട്ടി കറക്കി മുട്ട ബാറ്റര്‍ മുഴുവനായി പരത്തിയെടുക്കുകയാണ് ചെയ്യുന്നത്. 

സംഗതി ഒരു വ്യസ്തമായ പാചക വീഡിയോ ആണെങ്കിലും ഇത് കണ്ട് മുട്ടയെ പുതപ്പിനോടും ബെഡ്ഷീറ്റിനോടുമൊക്കെയാണ് പലരും ഉപമിച്ചത്. ഓംലറ്റിന്റെ വലുപ്പം കണ്ടായിരുന്നു ഈ ഉപമകളെല്ലാം. ചിലര്‍ "പേപ്പര്‍ ദോശ പോലെ ഇതാ ഒരു പേപ്പര്‍ ഓംലറ്റ്" എന്നും കുറിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT