വിഡിയോ സ്ക്രീൻഷോട്ട് 
Life

ദേ പിന്നേം വെറൈറ്റി ദോശ, ​ഇക്കുറി പരീക്ഷണത്തിന് ഗുലാബ് ജാമുനും ഐസ്‌ക്രീമും; വിഡിയോ

ഗുലാബ് ജാമുന്റെയും മധുരവും ദോശയുടെ പുളിയുമൊക്കെ എങ്ങനെ യോജിച്ചുപോകുമെന്ന സംശയം സ്വാഭാവികം!

Author : സമകാലിക മലയാളം ഡെസ്ക്

പേപ്പർ പോലെ നേർത്ത ദോശയിലേക്ക് പതിവ് തെറ്റിച്ച് കുറച്ച് ഐസ്‌ക്രീമും ഗുലാബ് ജാമുനും ഇട്ടാലോ? നെറ്റിചുളിക്കണ്ട എക്‌സിൽ വൈറലായ പുതിയ വിഡിയോയാണ് ഇത്. സാധാരണ അൽപം മസാലയും സാമ്പാറിന്റെ രുചിയുമൊക്കെയാണ് ദോശയെ പ്രിയപ്പെട്ടതാക്കുന്നതെങ്കിൽ ഉപയോഗിച്ചിരിക്കുന്നതാകട്ടെ അതിനെല്ലാം നേരെ വിപരീതമാണ്. ഐസ്‌ക്രീമിന്റെയും ഗുലാബ് ജാമുന്റെയും മധുരവും ദോശയുടെ പുളിയുമൊക്കെ എങ്ങനെ യോജിച്ചുപോകുമെന്ന സംശയം സ്വാഭാവികമാണ്. 

ദോശത്തവയിലേക്ക് മാവൊഴിച്ച് കട്ടികുറച്ച് പരത്തിയെടുക്കുന്നതാണ് വിഡിയോയിൽ ആദ്യം കാണുന്നത്. ഇതിന് പിന്നാലെ കുറച്ച് ഗുലാഭ് ജാമുൻ എടുത്ത് ഉടച്ച് അത് ദോശയ്ക്ക് മുകളിൽ പരത്തും. ഇതിലേക്ക് കുറച്ച് നട്ട്‌സും വിതറും. നടുക്കായി ഒരു സ്‌കൂപ്പ് ഐസ്‌ക്രീമും അതിന് മുകളിലായി രണ്ട് മൂന്ന് ഗുലാഭ് ജാമുനും വെച്ചാൽ സംഗതി റെഡി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

മൂന്ന് വര്‍ഷത്തെ പ്രണയം; ഇബ്രാഹിം അലി ഖാനും പാലക് തിവാരിയും പിരിഞ്ഞു? തീരുമാനമെടുത്തത് താരപുത്രന്‍

'ഹൊ... ഭയങ്കര വിജയം തന്നെ! ഭൂഗോളത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് പോരില്‍ പാകിസ്ഥാന്‍ ഇന്ത്യയെ വീഴ്ത്തി'... ട്രോള്‍ മഴ

കല്യാണ ചെക്കൻ റെഡി; അനിരുദ്ധ്- കാവ്യ വിവാഹാഘോഷങ്ങൾക്ക് തുടക്കം

ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ നിന്ന് ഷോക്കേറ്റു; രണ്ട് വിദേശികള്‍ക്ക് ദാരുണാന്ത്യം