Life

തലയിണയ്ക്കടിയില്‍ ഉഗ്ര വിഷമുള്ള കേപ് കോബ്ര-വിഡിയോ

ദക്ഷിണാഫ്രിക്കയിലും സമീപ പ്രദേശങ്ങളിലും കാണപ്പെടുന്ന ഒരിനം മൂര്‍ഖന്‍ പാമ്പാണ് കേപ് കോബ്ര.

Author : സമകാലിക മലയാളം ഡെസ്ക്

കേപ്ടൗണ്‍: തലയിണയിണയിലും സോഫയിലുമൊക്കെ പാമ്പുകളെ കണ്ടെത്തിയ വാര്‍ത്തകള്‍ മുമ്പും വന്നിട്ടുണ്ട്. ഇപ്പോഴിതാ ആഫ്രിക്കയിലെ സ്റ്റെല്ലെന്‍ബോഷ് എന്ന സ്ഥലത്തുള്ള ഒരു വീട്ടിലെ ബെഡില്‍ വെച്ചിരിക്കുന്ന തലയിണയ്ക്കടിയില്‍ നിന്നും ഉഗ്ര വിഷമുള്ള കേപ് കോബ്ര എന്ന പാമ്പിനെ കണ്ടെത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലും സമീപ പ്രദേശങ്ങളിലും കാണപ്പെടുന്ന ഒരിനം മൂര്‍ഖന്‍ പാമ്പാണ് കേപ് കോബ്ര.

കണ്ടെത്തിയ ഉടന്‍ തന്നെ പാമ്പ് പിടുത്തക്കാരെ വിവരമറിയിച്ചു. പാമ്പ് പിടുത്തക്കാരന്‍ തലയിണക്കടിയില്‍ നിന്നും പാമ്പിനെ പിടിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ദക്ഷിണാഫ്രിക്കയില്‍ പാമ്പ് കടിയേല്‍ക്കുന്നതിലധികവും കേപ് കോബ്രയുടേതാണ്. കടിയേറ്റാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം നല്‍കിയില്ലെങ്കില്‍ മരണം ഉറപ്പാണ്. ഫ്രീ സ്റ്റേറ്റ്, നോര്‍ത്ത് വെസ്റ്റ്, തെക്കന്‍ ബോട്‌സാന, നമീബിയ എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ