ചീംസ് മീം/ ട്വിറ്റർ 
Life

മീമുകളുടെ ലോകത്തെ രാജകുമാരൻ 'ചീംസ്' വിടവാങ്ങി; അനുശോചനം അറിയിച്ച് സോഷ്യൽമീഡിയ

നായക്കുട്ടി രക്താര്‍ബുദത്തെ തുടർന്ന് വെള്ളിയാഴ്‌ച ശസ്ത്രക്രിയയ്‌ക്കിടെയാണ് ചത്തത്

സമകാലിക മലയാളം ഡെസ്ക്

മീമുകളിലൂടെ സോഷ്യൽമീഡിയയുടെ മനം കവർന്ന 'ചീംസ്' എന്ന ലോകപ്രശസ്‌തനായ നായക്കുട്ടി ഇനിയില്ല. ഷീബ ഇനു ഇനത്തിൽപെട്ട 
12കാരനായ നായക്കുട്ടി രക്താര്‍ബുദത്തെ തുടർന്ന് വെള്ളിയാഴ്‌ച ശസ്ത്രക്രിയയ്‌ക്കിടെയാണ് ചത്തത്. ലോകത്തെ ഏറ്റവും പ്രശസ്തമായ മീമുകളില്‍ ഒന്നാണ് ചീംസിന്റേത്.

ചീംസിന്റെ വിയോ​ഗം സോഷ്യൽ ലോകത്തെയും ദുഖത്തിലാഴ്‌ത്തി. ആയിരക്കണക്കിന് ആളുകളാണ് ചീംസിന് അനുശോചനം അറിയിച്ച് രംഗത്തെത്തിയത്. 2010ലാണ് ചീംസ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ഇടകണ്ണിട്ടുള്ള നോട്ടവും കള്ളച്ചിരിയുമായി അലസമായിരിക്കുന്ന ചീംസിനെ സോഷ്യല്‍മീഡിയ പിന്നീടങ്ങോട്ട് ഏറ്റെടുക്കുകയായിരുന്നു. 'ബോൾട്ട്സെ' എന്നാണ് ചീംസിന്റെ യഥാര്‍ഥ പേര്. ഒരു വയസുള്ളപ്പോഴാണ് ചീംസിനെ ഉടമകൾ ഹോങ്കോങ്ങിൽ നിന്നും ദത്തെടുക്കുന്നത്.

2013ല്‍ 'നോ യുവര്‍ മീമി'ന്റെ 'മീം ഓഫ് ദി ഇയര്‍' പുരസ്‌കാരവും ചീംസിനായിരുന്നു. സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണത്തിന് ഫോളോവേഴ്‌സ് ആണ് ചീംസിനുള്ളത്. 2022 ഡിസംബറില്‍ ചീംസിന് രക്താര്‍ബുദം സ്ഥിരീകരിച്ചു. തുടർചികിത്സയ്‌ക്ക് പണം സമാഹരിക്കുന്നതിനിടെയാണ് ചീംസിന്റെ നില ​ഗുരുതരമാകുന്നത്. ചീംസിനായി സമാഹരിച്ച പണം വേദന അനുഭവിക്കുന്ന മറ്റ് മൃ​ഗങ്ങൾക്ക് വേണ്ടി ചിലവഴിക്കുമെന്നും ഉടമകൾ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

30,000 മുതൽ മൂന്ന് ലക്ഷം രൂപവരെ ശമ്പളം, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസിയിൽ ഓഫീസർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ വരെയുള്ള ഒഴിവുകൾ; ഏപ്രിൽ മൂന്ന് വരെ അപേക്ഷിക്കാം

SCROLL FOR NEXT