ഡാൻസ് ചെയ്‌തുകൊണ്ട് വിഡിയോ എടുക്കുന്നു/ എക്സ് 
Life

ഒരു കയ്യിൽ കാമറ, വിഡിയോ എടുക്കുന്നതിനിടെ ആവേശം മൂത്തു, ഇന്ത്യൻ പാട്ടിനൊപ്പം ചുവടുവെച്ച് വിദേശി; വിഡിയോ

അതിഥികൾക്കൊപ്പം ഡാൻഡ് ചെയ്‌ത് വിഡിയോ പകർത്തി കാമറാമാൻ

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹച്ചടങ്ങിനിടെ സംഭവിക്കുന്ന ചില കൗതുക കാഴ്‌ചകൾ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. ഇത്തവണ ഒരു തർപ്പൻ ഡാൻസ് വിഡിയോയാണ്. അതിഥിക്കൊപ്പം ഡാൻസ് ചെയ്‌ത് വിഡിയോ എടുക്കുന്ന  വിദേശിയായ കാമറാമാൻ ആണ് താരം.  ആവേശം മൂത്ത് അതിഥിക്കൊപ്പം ചടുലമായാണ് വിഡിയോ പകർത്തികൊണ്ട് ഇയാൾ ഡാൻസ് ചെയ്യുന്നത്.

അബീർ അറോറ ആലപിച്ച ‘ലൗങ് മേരെ ലഷ്‌കരെ’ എന്ന ​ഗാനത്തിനൊപ്പം അതിഥി ഡാൻസ് ചെയ്യുമ്പോൾ കാമറാമാനും കൂടെ ഡാൻഡ് ചെയ്യാൻ തുടങ്ങി. ഡാൻസ് ചെയ്യുന്നതിനൊപ്പം ഒരു കയ്യില്‍ കാമറയും ബാലന്‍സ് ചെയ്യുന്നുണ്ട്. ഇയാളുടെ പ്രകടനം കണ്ട് ചുറ്റും നിൽ‌ക്കുന്നവർ കയ്യടിക്കുന്നതും വീഡിയോയിൽ കാണാം. 

'നിങ്ങളുടെ വിവാഹത്തിന്  ഇങ്ങനെ വിഡിയോ എടുക്കുന്നില്ലെങ്കിൽ റീഫണ്ട് ചോദിക്കണം' എന്ന അടിക്കുറുപ്പോടെ 'പഞ്ചാബി ടച്ച്' എന്ന എക്‌സ് പേജിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് വിഡിയോ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടു. രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്. 'ഇദ്ദേഹം ഇനി ആധാര്‍ കാര്‍ഡിന് അര്‍ഹനാണ്, ഞങ്ങളുടെ പ്രിയപ്പെട്ട എല്ലാ മാനദണ്ഡങ്ങൾ അദ്ദേഹം നിറവേറ്റി' എന്നായിരുന്നു ഒരാളുടെ കമന്റ്.  ഇദ്ദേഹം എടുത്ത വിഡിയോ കാണണമെന്നും പലരും കമന്റിൽ പറയുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!