റിബണിൽ മുത്ത് പിടിപ്പിച്ചതുപോലെ ഒരു ചെടി, മനം കവരും റെഡ് റിപ്സാലിസ്

‍റിപ്സാലിസ് ചെടിക്ക് സൂര്യപ്രകാശം അനിവാര്യമാണ്. അത്യാവശ്യത്തിന് സൂര്യപ്രകാശം കിട്ടിയില്ലെങ്കിൽ ഇവയിൽ പൂക്കൾ ഉണ്ടാകില്ല
റെഡ് റിപ്സാലിസ്
റെഡ് റിപ്സാലിസ്

ള്ളിമുൾച്ചെടിയുടെ കുടുംബത്തിൽപ്പെട്ട ബ്രസീലിൽ നിന്നുള്ള സ്യൂഡോറിപ്സാലിസ് റാമുലോസയ്ക്ക് റെഡ് കോറൽ, മിസിൽടോ എന്നെല്ലാം പേരുകളുണ്ട്. സാധാരണ കള്ളിമുൾ ചെടികളിൽ നിന്ന് വ്യത്യസ്തമായി റിപ്സാലിസിന് സൂചി പോലുള്ള മുള്ളുകൾ ഇല്ല. ഏത് ദുഷ്കരമായ കാലാവസ്ഥയെയും അതിജീവിക്കാൻ കള്ളിമുൾ ചെടിയെ സഹായിക്കുന്നത് ഈ മുള്ളുകളായതിനാൽ ഇവയുടെ അഭാവം റിപ്സാലിസ് ചെടിക്ക് ചൂടിനെ അതിജീവിക്കുക ദുഷ്കരമാക്കും. ഇതുതന്നെയാണ് കള്ളിമുൾ ചെടികൾക്കിടയിൽ റിപ്സാലിസിനെ വ്യത്യസ്തമാക്കുന്നതും. 

ചെറിയ ഇലകളായിരിക്കുമ്പോൾ ‌ചെറു മുള്ളുകൾ കാണുമെങ്കിലും ഇല വളർന്നു കഴിഞ്ഞാൽ മുള്ളുകൾ മാറും. ഇലകളുടെ നിറവും കായുമാണ് റിപ്സാലിസിന്റെ പ്രധാന ആകർഷണം. സൂര്യപ്രകാശം കൂടുതൽ ലഭിച്ചാൽ ഇലകൾക്ക് കടുത്ത വയലറ്റ് നിറം കിട്ടും. മഞ്ഞ, ഓറഞ്ച്, വെള്ള നിറങ്ങളാണ് ഇതിന്റെ പൂവിന്. പൂവ് പിന്നീട് കായായ് മാറും. ഇത് ഇലകളുടെ അരികിലൂടെ മുത്ത് പോലെ കിടക്കുന്നത് കാണാൻ ഏറെ മനോഹരമാണ്. ഒരു റിബണിന്റെ രണ്ട് അറ്റത്തും മുത്ത് പിടിപ്പിച്ചതുപോലെയാണ് ഈ ചെടി. 

‍റിപ്സാലിസ് ചെടിക്ക് സൂര്യപ്രകാശം അനിവാര്യമാണ്. അത്യാവശ്യത്തിന് സൂര്യപ്രകാശം കിട്ടിയില്ലെങ്കിൽ ഇവയിൽ പൂക്കൾ ഉണ്ടാകില്ല. കായായ് മാറുമ്പോൾ അവയ്ക്കുള്ളിലെ ചെറിയ അരികൾ പാകി കിളിപ്പിക്കാം. ഇലകൾ ഒടിച്ചുകുത്തിയും ചെടി കിളിപ്പിച്ചെടുക്കാൻ കഴിയും. സൂര്യ പ്രകാശം കിട്ടുന്ന സ്ഥലത്ത് ഹാങ്ങിങ് പ്ലാന്റ് ആയി ഈ ചെടി തൂക്കിയിടാം. ബാൽക്കണിയിൽ മനോഹാരിത കൂട്ടാൻ ഏറെ അനുയോജ്യമാണ് റെഡ് റിപ്സാലിസ്. 

നടുമ്പോൾ ശ്രദ്ധിക്കാം

‍മണലിൽ ​ഗാർഡൻ സോയിൽ, ചാണകപ്പൊടി, ചകിരിച്ചോറ് എന്നിവ ചേർത്താണ് പോട്ടിങ് മിക്സ് തയ്യാറാക്കുന്നത്. മണൽ ഇല്ലെങ്കിൽ എം സാൻ‍ഡ് കഴുകി ഉപയോ​ഗിക്കാം. ഇതിലേക്ക് പെർലൈറ്റ് മിക്സ് ചെയ്തെടുക്കാം. 

മണ്ണ് നന്നായി ഉണങ്ങിയ ശേഷം മാത്രമേ വെള്ളമൊഴിക്കാവൂ. വെള്ളം അധികമാകാതിരിക്കാനും ശ്രദ്ധിക്കണം. ‌

ചെടി ഇടയ്ക്കിടെ വെട്ടിയൊതുക്കുകയും വേണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com