സഞ്ജയ് ദത്ത്  
Life

ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ല, സഞ്ജയ് ദത്തിന് 72 കോടിയുടെ സ്വത്ത് എഴുതി വെച്ച് ആരാധിക; ആരാണ് നിഷ പാട്ടീല്‍?

2018ലാണ് തന്റെ മരണശേഷം 72 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ സഞ്ജയ് ദത്തിന്റെ പേരിലേയ്ക്ക് വില്‍പ്പത്രം തയ്യാറാക്കിവെച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാ താരങ്ങളോട് ആരാധന തോന്നുന്നത് സ്വാഭാവികമാണ്. ചിലപ്പോഴൊക്കെ ആരാധന അതിരു കടക്കാറുമുണ്ട്. ഇവിടെയിതാ ആരാധന മൂത്ത് തന്റെ 72 കോടിയുടെ സ്വത്ത് സഞ്ജയ് ദത്തിന് എഴുതിവെച്ചിരിക്കുകയാണ് നിഷ പാട്ടീല്‍ എന്ന സ്ത്രീ.

മുംബൈയില്‍ നിന്നുള്ള വീട്ടമ്മയാണ് നിഷ പാട്ടീല്‍. 2018ലാണ് തന്റെ മരണശേഷം 72 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ സഞ്ജയ് ദത്തിന്റെ പേരിലേയ്ക്ക് വില്‍പ്പത്രം തയ്യാറാക്കിവെച്ചത്. എന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഈ ആരാധിക സഞ്ജയ് ദത്തിനെ നേരിട്ട് കണ്ടിട്ടു പോലുമില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം.

നിഷയുടെ മരണ ശേഷം പൊലീസാണ് വില്‍പ്പത്രത്തെക്കുറിച്ച് താരത്തെ അറിയിച്ചത്. മാരകമായ രോഗത്തോട് പൊരുതിയാണ് നിഷ ലോകത്തോട് വിടപറഞ്ഞത്. തന്റെ എല്ലാ സ്വത്തുക്കളും സഞ്ജയ് ദത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേയ്ക്ക് അവര്‍ നിരവധി കത്തുകള്‍ എഴുതിയിരുന്നു.

എന്നാല്‍ ആരാധികയുടെ പ്രവൃത്തിയില്‍ സഞ്ജയ് ദത്തിന് ഞെട്ടലാണുണ്ടാക്കിയത്. തന്റെ ആരാധിക ഇത്രയും വലിയ നടപടി സ്വീകരിച്ചിട്ടുണ് സ്വത്തിന് അവകാശ വാദം ഉന്നയിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. 72 കോടിയുടെ സ്വത്ത് അവകാശപ്പെടാന്‍ നടന് ഉദ്ദേശമില്ലെന്നും സ്വത്തുക്കള്‍ നിഷയുടെ കുടുംബത്തിന് തന്നെ തിരികെ നല്‍കാനുള്ള എന്ത് നിയമനടപടികളും സ്വീകരിക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സ്ഥിരീകരിച്ചു. എല്ലാ സംഭവങ്ങളും എന്നെ അസ്വസ്ഥനാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

SCROLL FOR NEXT