തലയിണ 
Life

ഭര്‍ത്താവിന്റെ പ്രിയപ്പെട്ട തലയിണ, അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായി കഴുകി; വീഡിയോ വൈറല്‍ 

അതിന് ശേഷം അതില്‍ നിന്ന് പുറത്തുപോയ അഴുക്ക് എത്രമാത്രമാണെന്ന് നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

തന്റെ ഭര്‍ത്താവിന്റെ പ്രിയപ്പെട്ട തലയിണ എത്രമാത്രം വൃത്തികെട്ടതാണെന്ന് അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായി കഴുകി വൃത്തിയാക്കുന്ന വിഡിയോ സഹിതം ഭാര്യ പങ്കുവച്ചു. ടിക് ടോക് ഉപയോക്താവായി ലെക്‌സിയാണ് വീഡിയോ പങ്കുവച്ചത്.

അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായി ഭര്‍ത്താവിന്റെ തലയിണ കഴുകാനായി എടുത്തെന്ന തലക്കെട്ടോടെയാണ് സ്ത്രീ വീഡിയോ പങ്കുവച്ചത്.

വളരെ അഴുകിയ രണ്ട് തലയിണകള്‍ ഒരു ബാത്ത്ടബ്ബില്‍ ഇട്ട് ചൂടുവെള്ളത്തില്‍ കുതിര്‍ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. അതിനകത്ത് ധാരാളം സോപ്പുപൊടിയും ഇട്ട് ഒരുദിവസം മുഴുവന്‍ അതില്‍ മുക്കിവെക്കുന്നു. അതിന് ശേഷം അതില്‍ നിന്ന് പുറത്തുപോയ അഴുക്ക് എത്രമാത്രമാണെന്ന് നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്.

ഇവര്‍ പങ്കുവച്ച വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. നിരവധി രസകരമായ കുറിപ്പുകളാണ് വീഡിയോക്ക് പ്രതികരണമായി ചിലര്‍ കുറിച്ചത്. ആരുടെ തലയിണയായാലും കോവിഡിനെ പ്രതിരോധിക്കുമെന്നാണ് ഒരാളുടെ അഭിപ്രായം. മറ്റൊരാള്‍ ഇത് ലെതറിന്റെ തലയിണയാണെന്നാണ് കുറിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!