കുഞ്ഞിനെയും കൊണ്ട് ഓട്ടോ ഓടിക്കുന്ന യുവതി/ ഇൻസ്റ്റ​ഗ്രാം വിഡിയോ 
Life

ഒരു കയ്യിൽ കുഞ്ഞിനെ പിടിച്ചു മറുകൈ കൊണ്ട് ഓട്ടോ ഓടിക്കുന്ന അമ്മ; അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽമീഡിയ, വിഡിയോ

കുഞ്ഞിനെ മടിയിലിരുത്തി ഓട്ടോ ഓടിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ളർത്താൻ നിവൃത്തിയില്ലാതെ കുഞ്ഞുങ്ങളെ ഓടയിലും ശുചിമുറിയിലുമൊക്കെ ഉപേക്ഷിക്കുന്ന കാലത്ത് ഒരു അമ്മ കുഞ്ഞിനെയും കൊണ്ട് ഓട്ടോറിക്ഷ ഓടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മടിയിലിരിക്കുന്ന കുഞ്ഞിനെ ഒരു കൈകൊണ്ട് താങ്ങി മറു കൈകൊണ്ടാണ് യുവതി ഓട്ടോയുടെ ഹാൻഡിൽ നിയന്ത്രിക്കുന്നത്.

തിരക്കുപിടിച്ച റോഡിൽ കാത്ത് നിൽക്കുന്ന രണ്ട് സ്ത്രീകളോട് ഓട്ടോ നിർത്തി സംസാരിക്കുന്നതു മുതലാണ് വിഡിയോ തുടങ്ങുന്നത്. സവാരിയുടെ ചാർജ് ഉറപ്പിച്ച ശേഷം സ്ത്രീകളെ കയറ്റി അടുത്ത നിമിഷം ഓട്ടോറിക്ഷ എടുത്തു. ഓട്ടോ ഓടിക്കുന്നതിനിടെ അമ്മ കുഞ്ഞിനെ ഓമനിക്കുന്നതും വിഡിയോയിൽ കാണാം.‌ കണ്ടു നിന്ന ആരോ പകർത്തിയ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

അമ്മയെ പ്രതികൂലിച്ചും അനുകൂലിച്ചും ആളുകൾ രം​ഗത്തെത്തി. അമ്മയുടെ സ്‌നേഹത്തിന് പകരം വെയ്‌ക്കാൻ ഒന്നുമില്ലെന്നാണ് പലരും കമന്റ് ചെയ്‌തത്. എന്നാൽ ഇത് കുഞ്ഞിനും അമ്മയ്‌ക്കും അതിൽ യാത്ര ചെയ്യുന്നവർക്കും ഒരു പോലെ അപകടമാണെന്നും ഇത്തരം സാഹചര്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും ചിലർ പറഞ്ഞു.

സഹതാപം കാണിക്കുന്നതിനു പകരം കുഞ്ഞിനെ താങ്ങിയെടുക്കാൻ പാകത്തിൽ ഒരു ക്യാരിയർ ഇവർക്ക് വാങ്ങി നൽകിയാൽ അപകടം ഒഴിവാക്കാമെന്നും ചിലർ കുറിച്ചു. അധികൃതർ ഇടപ്പെട്ട് ഇത്തരമൊരു സാഹസത്തിനു മുതിർന്ന സ്ത്രീക്ക് നിരത്തിൽ കൂടി വാഹനം ഓടിക്കാനുള്ള അനുമതി തന്നെ നിഷേധിക്കണമെന്നും ചിലർ ആവശ്യപ്പെട്ടു.

സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല. 'വൈറൽ ഭയാനി' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇതിനോടകം 3.1 മില്യൺ ആളുകൾ വിഡിയോ കണ്ടു. രണ്ട് ലക്ഷത്തിലധികം ലൈക്കുകളും വിഡിയോയ്‌ക്ക് ലഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഷ്‌കര്‍ സൈലന്റ് കില്ലര്‍, ബോധംകെട്ടപ്പോള്‍ മകളെ ഫാനില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു'; ആദ്യ ഭാര്യയോടും ക്രൂരത, അണപൊട്ടി ജനരോഷം

'വെൽകം ടു എൽസിയു'; 'ബെൻസി'ൽ രാഘവ ലോറൻസിനും നിവിനുമൊപ്പം രവി മോഹനും

'പാലൂട്ടാന്‍ പോലും തയ്യാറാകുന്നില്ല, കുഞ്ഞിനെ വേണ്ട'; ഹരിപ്പാട് അമ്മ വലിച്ചെറിഞ്ഞ കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കും

'ക്ലോപിന്റെ' പകരക്കാരൻ 'സ്ലോട്ട്' അട്ടർ 'ഫ്ളോപ്പ്'! പുറത്താക്കി ലിവർപൂൾ

പിഎസ്ജി ചാംപ്യൻസ് ലീഗ് വിജയത്തിന് പിന്നാലെ ഫ്രാൻസിൽ വൻ കലാപം; രണ്ട് മരണം, 192 പേർക്ക് പരിക്ക്, 500 ലേറെ അറസ്റ്റ്

SCROLL FOR NEXT