വിഡിയോ സ്ക്രീൻഷോട്ട്/ഇൻസ്റ്റ​ഗ്രാം 
Life

അത്ര നിസാരമല്ല നൈറ്റി, പൊട്ടിച്ചിരിപ്പിച്ച് വീട്ടമ്മയുടെ വൈറൽ വിഡിയോ

നൈറ്റിയെ വാഴ്‌ത്തി വിഡിയോ വൈറലാകുന്നു

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയിലെ വീട്ടമ്മമാരുടെ ദേശീയ വസ്ത്രമാണ് നൈറ്റി എന്ന് തമാശരൂപേണ പലരും പറയാറുണ്ട്. ഒരു വീട്ടമ്മയുടെ ജീവിതത്തിൽ നൈറ്റി എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നതാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 

ധരിക്കാനുള്ള എളുപ്പം കൊണ്ട് മാത്രമല്ല നൈറ്റി സ്ത്രീകൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. സാഹചര്യത്തിന് അനുസരിച്ച് നൈറ്റിയുടെ ഉപയോ​ഗം മാറുന്നതാണ് വൈറൽ വിഡിയോയിൽ കാണിക്കുന്നത്. നൈറ്റി ഉപയോ​ഗിച്ച് കുട്ടിയുടെ മുഖം തുടയ്‌ക്കുന്നതും ചൂടുള്ള പാത്രം പിടിക്കുന്നതും പാത്രം തുടയ്‌ക്കുന്നതുമൊക്കെ വിഡിയോയിൽ കാണാം. 

'പ്രിയപ്പെട്ട നൈറ്റി,നിന്നോട് ഞാൻ കടപ്പെട്ടിരിക്കുന്നു, എന്നും നീ എനിക്ക് നൽകുന്ന പിന്തുണയ്‌ക്ക് നന്ദി' എന്ന കുറിപ്പോടെ ദേസിമോംഅഥിതി എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം 10.8 മില്യൺ ആളുകളാണ് കണ്ടത്.രണ്ട് ലക്ഷത്തോളം ലൈക്കുകൾ വിഡിയോ വാരിക്കൂട്ടി. രസകരമായ നിരവധി കമന്റുകളും വിഡിയോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

SCROLL FOR NEXT