ലിസ്/ എക്‌സ് വിഡിയോ സ്ക്രീൻഷോട്ട് 
Life

'എന്നും ഉറങ്ങുന്നത് ശവപ്പെട്ടിയിൽ'! പെൺകുട്ടിയുടെ വിചിത്ര ശീലം കേട്ട് കണ്ണു തള്ളി സോഷ്യൽമീഡിയ

ശവപ്പെട്ടിയിൽ കിടന്ന് ഉറങ്ങുന്നതാണ് തനിക്ക് കംഫർട്ടബിൾ എന്ന് യുവതി 

സമകാലിക മലയാളം ഡെസ്ക്

ലർക്കും പലതരത്തിലാണ് ശീലങ്ങളും ഇഷ്ടങ്ങളുമുള്ളത്. നിലത്ത് വെറും പായിൽ കിടന്ന് ഉറങ്ങാൻ ഇഷ്ടപ്പെടുന്നവർ ഉണ്ട്. മറ്റു ചിലർക്ക് കട്ടിലിൽ കിടന്നാലേ ഉറക്കം വരൂ. എന്നാൽ ഇവിടെ ഒരു യുവതിയുടെ ഇഷ്‌ടം കുറച്ച് വിചിത്രമാണ്. ടിക്‌ ടോക്ക്‌ താരം കൂടിയായ യുവതിക്ക് ശവപ്പെട്ടിയിൽ കിടന്നാൽ മാത്രമാണ് ഉറക്കം വരിക. 

ശവപ്പെട്ടിയിൽ കിടന്ന് ഉറങ്ങുന്നതാണ് തനിക്ക് കംഫർട്ടബിൾ. ദുഖങ്ങളിൽ നിന്നും സങ്കീർണമായ പ്രശ്‌നങ്ങളിൽ നിന്നും തനിക്ക് ആശ്വാസം കിട്ടുന്നത് ശവപ്പെട്ടിയിൽ കിടക്കുമ്പോഴാണെന്നും ലിസ് എന്ന യുവതി സോഷ്യൽമീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. 

തന്റെ മുറിയിൽ അതിനായി ആറടി എട്ട് ഇഞ്ച് നീളത്തിൽ ഒരു ശവപ്പെട്ടി ക്രമീകരിച്ചിട്ടുണ്ട്. താൻ എന്നും ഇതിലാണ് ഉറങ്ങുന്നത്. വായു സഞ്ചാരം ഉണ്ടെങ്കിലും ശവപ്പെട്ടുയുടെ മൂടി അടയ്‌ക്കാറില്ല. ചെറുപ്പത്തിൽ തന്റെ ആവശ്യം വീട്ടുകാർ എതിർത്തിരുന്നു. മുതിർന്നപ്പോഴാണ് താൻ കട്ടിൽ നിന്നും ശവപ്പെട്ടിയിലേക്ക് ഉറക്കം മാറ്റിയതെന്നും യുവതി കൂട്ടിച്ചേർത്തു.

എന്തായാലും യുവതിയുടെ വിചിത്ര ശീലം കേട്ട് സോഷ്യൽമീഡിയയുടെ കണ്ണ് തള്ളി. പതിനൊന്ന് മില്യണിലധികം ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്. നിരവധി ആളുകളാണ് വിഡിയോയ്‌ക്ക് താഴെ കമന്റുമായി
എത്തുന്നത്. പെൺകുട്ടിയുടെ പല്ലുകൾ കണ്ട് 'രക്തരഷസ്' എന്നായിരുന്നു ഒരാൾ കമന്റ് ചെയ്‌തത്. 'ശരിക്കും വിചിത്രമായ ശീലം' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT