ആരതി മാല/ വിഡിയോ സ്ക്രീൻഷോട്ട് 
Life

സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ 3000 മൈൽ ദൂരം സഞ്ചരിച്ചു; എത്തിയപ്പോൾ വേദി മാറിപ്പോയി

വാഷിങ്ടണ്‍ ഡിസിയില്‍ നിന്നും സ്‌കോട്ട്‌ലാന്‍ഡിലെ ഗ്ലാസ്‌ഗോയിലേക്കാണ് ആരതി പോയത്

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹത്തിന് സമയത്തിന് എത്തിപ്പെടാന്‍ കഴിയാതെ അവസാന നിമിഷം ഓടിപ്പിടിച്ചു വരുന്ന സുഹൃത്തുക്കളുടെ കഥ കേട്ടിട്ടുണ്ട്. എന്നാല്‍ കൃത്യസമയത്ത് എത്തിയെങ്കിലും സ്ഥലം മാറിപ്പോയാൽ എന്തു ചെയ്യും. അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാന്‍ 3000 മൈല്‍ ദൂരം സഞ്ചരിച്ചെത്തിയപ്പോഴാണ് വിവാഹവേദി മാറിപ്പോയെന്ന് യുവതി അറിയുന്നത്. കണ്ടന്റ് ക്രിയേറ്ററായ ആരതി മാല എന്ന യുവതിക്കാണ് അബദ്ധം സംഭവിച്ചത്. തനിക്ക് സംഭവിച്ച അബദ്ധം ആരതി വിഡിയോയാക്കി യൂട്യൂബിൽ പോസ്റ്റ് ചെയ്യുകയും ചെയ്‌തു.

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വാഷിങ്ടണ്‍ ഡിസിയില്‍ നിന്നും സ്‌കോട്ട്‌ലാന്‍ഡിലെ ഗ്ലാസ്‌ഗോയിലേക്കാണ് ആരതി പോയത്. എന്നാല്‍ അവിടെ ചെന്നപ്പോൾ തനിക്ക് പരിചയമില്ലാത്ത ആരുടെയോ വിവാഹമാണ് വേദിയില്‍ നടക്കുന്നതെന്ന് കണ്ടപ്പോൾ അമളിപറ്റിയെന്ന് മനസിലായി. പിന്നീട് ഊബര്‍ വിളിച്ച് യുവതി ശരിയായ വിവാഹ വേദി തപ്പിപ്പിടിച്ചു എത്തുകയും ചെയ്‌തു.

'നിങ്ങള്‍ 3000 മൈല്‍ സഞ്ചരിച്ച് തെറ്റായ വിവാഹവേദിയില്‍ എത്തിയാല്‍'- എന്ന അടിക്കുറുപ്പോടെയാണ് യുവതി യൂട്യൂബിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.ആദ്യത്തെ വിവാഹവേദിയില്‍ എത്തിയതു മുതല്‍ കൂട്ടുകാരിയുടെ വിവാഹം നടക്കുന്ന സ്ഥലത്ത് എത്തിയത് വരെയുള്ള കാര്യങ്ങളെ കുറിച്ച് വിഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം