വീഡിയോ ദൃശ്യം 
Life

മയിലിനെ എടുത്തെറിഞ്ഞ് മുട്ടകൾ വാരിയെടുത്ത് യുവതി; പിന്നാലെ സംഭവിച്ചത്! (വീഡിയോ)

മുട്ടകൾ എടുക്കാൻ വന്ന യുവതി സമീപമിരുന്ന മയിലിനെ എടുത്തെറിയുന്നത് വീഡിയോയിൽ കാണാം

സമകാലിക മലയാളം ഡെസ്ക്

റ്റ് ജീവികളോടുള്ള മനുഷ്യന്റെ സമീപനം പല തരത്തിലാണ്. ചിലർ സ്നേഹിക്കുമ്പോൾ മറ്റു ചിലർ വളരെ ക്രൂരമായാണ് പക്ഷികളോടും മൃ​ഗങ്ങളോടും പെരുമാറാറുള്ളത്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. മയിലിന്റെ മുട്ടകളെടുക്കാൻ ശ്രമിക്കുന്ന യുവതിയുടെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. 

മുട്ടകൾ എടുക്കാൻ വന്ന യുവതി സമീപമിരുന്ന മയിലിനെ എടുത്തെറിയുന്നത് വീഡിയോയിൽ കാണാം. ശേഷം യുവതി മുട്ടകൾ വാരിയെടുക്കാൻ ശ്രമിക്കുന്നു. പിന്നാലെ മയിൽ പറന്നെത്തി യുവതിയെ വാശിയോടെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ കൈയിലിരുന്ന മുട്ടകളെല്ലാം തെറിച്ച് താഴേക്കു വീഴുന്നതും ദൃശ്യത്തിൽ കാണാം. കർമഫലം എന്നാണ് യുവതിയുടെ പ്രവ‍‍ൃത്തിയെ വീഡിയോ കണ്ടവർ വിശേഷിപ്പിച്ചത്.

മനുഷ്യരുടെ ക്രൂരതകൾക്ക് മറ്റൊരു ഉദാഹരണമാണിതെന്ന് കാഴ്ചക്കാർ അഭിപ്രായപ്പെട്ടു. മുട്ടകൾ മോഷ്ടിക്കാനെത്തിയ യുവതിയെ മയിൽ ഒരു പാഠം പഠിപ്പിച്ചു എന്നാണ് കാഴ്ചക്കാരുടെ പക്ഷം. ലക്ഷക്കണക്കിനാളുകൾ ദൃശ്യം കണ്ടുകഴിഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT