ബോബി/ഗിന്നസ് വേൾഡ് റെക്കോഡ്സ് 
Life

ബോബിക്ക് 31 തികഞ്ഞു; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ;​ ഗംഭീര പിറന്നാൾ പാർട്ടി

റഫീറോ ഡോ അലന്റേജോ ഇനത്തിൽപെട്ട നായയാണ് ബോബി

Author : സമകാലിക മലയാളം ഡെസ്ക്

31വയസു പൂർത്തിയാക്കി ബോബി എന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ. റഫീറോ ഡോ അലന്റേജോ ഇനത്തിൽപെട്ട ബോബിക്ക് മെയ് 11നാണ് 31 വയസു പൂർത്തിയായത്. പോർച്ചു​ഗീസുകാരനായ ലിയോൺ കോസ്റ്റയാണ് ബോബിയുടെ ഉടമ. ബോബിയുടെ ഇത്തവണത്തെ പിറന്നാൾ ​ഗംഭീരമാക്കാനാണ് ലിയോണലിന്റെ തീരുമാനം.

പോർച്ചു​ഗീസ് പരമ്പരാ​ഗത ശൈലിൽ നടത്താൻ ഉദ്ദേശിക്കുന്ന പിറന്നാൾ പാർട്ടിൽ വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ അതിഥികൾ എത്തും. പിറന്നാൾ പാർട്ടിയിൽ 100 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം.കഴിഞ്ഞ വർഷമാണ് ബോബിക്ക് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന ​ഗിന്നസ് റെക്കോഡ് ബഹുമതി ലഭിക്കുന്നത്. അതിനു ശേഷം ലോകമെമ്പാടുമുള്ള നിരവധി സന്ദർശകർ ബോബിയെ കാണാൻ വരാറുണ്ടെന്ന് ലിയോണൽ പറഞ്ഞു. 

ചെറിയ കാഴ്‌ച്ചക്കുറവുണ്ടെന്നതൊഴിച്ചാൽ ബോബി ഇപ്പോഴും ആരോഗ്യവാനാണ്.  വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രമാണ് ബോബി കഴിക്കുന്നത്. ബോബി ജനിക്കുമ്പോൾ തനിക്ക് എട്ട് വയസായിരുന്നു പ്രായം. ബോബിയുടെ അമ്മ ​ഗിര 18 വയസുവരെ ജീവിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT