ലോകത്തിലെ ഏറ്റവും ചെറിയ വീട് 
Life

ലോകത്തിലെ ഏറ്റവും ചെറിയ വീട്! ചെലവായത് 21,500 രൂപ; വൈറല്‍ വിഡിയോ

ലോകത്തിലെ ഏറ്റവും ചെറുത് എന്ന് വിളിക്കപ്പെടുന്ന ഒരു വീടാണ് ഈ കുഞ്ഞന്‍ വീട് പണിയാന്‍ കെല്ലിക്ക് പ്രചോദനമായത്

Author : സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ ഏറ്റവും വലിയ വീടുകളെക്കുറിച്ചുള്ള പല വാര്‍ത്തകളും വിഡിയോകളും കണ്ടിട്ടുണ്ടാവും. എന്നാല്‍ ലോകത്തിലെ ഏറ്റവും ചെറിയ വീടിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഒരു വീടിന്റെ മോഡലോ, വെറുതെ കാണാന്‍ വേണ്ടി ഉണ്ടാക്കി വച്ച ഒരു വീടോ അല്ല ഇത്. കിടപ്പുമുറി, അടുക്കള, ശുചിമുറി എന്നിവ ഉള്‍പ്പെടെയുള്ള ആള്‍ താമസമുള്ള 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീടിനെക്കുറിച്ചാണ് പറയുന്നത്.

യൂട്യൂബര്‍ ലെവി കെല്ലിയാണ് ഈ വീടിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കെല്ലിയുടേത് തന്നെയാണത്രെ ഈ വീടും. 19.46 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ വീടുള്ളത്. വീലില്‍ സഞ്ചരിക്കുന്ന ഒരു ടെലഫോണ്‍ ബൂത്ത് പോലെയാണ് ഇത് കണ്ടാല്‍ തോന്നുക.

ലോകത്തിലെ ഏറ്റവും ചെറുത് എന്ന് വിളിക്കപ്പെടുന്ന ഒരു വീടാണ് ഈ കുഞ്ഞന്‍ വീട് പണിയാന്‍ കെല്ലിക്ക് പ്രചോദനമായത്. എന്നാല്‍, അത് കണ്ട ശേഷം അതിലും ചെറിയ വീട് പണിയണം എന്ന് കെല്ലിക്ക് തോന്നി. അങ്ങനെയാണ് വെറും ഒരു മാസം കൊണ്ട് ഈ വീട് കെല്ലി പണിതത്.

ഈ വീട് പണിയാന്‍ വെറും 21,500 രൂപയ്ക്കാണ് കെല്ലിക്ക് ചെലവായത്. റീഡിങ് കോര്‍ണര്‍, വാട്ടര്‍ ടാങ്ക്, വാട്ടര്‍ ഹീറ്റര്‍, ഫില്‍ട്ടര്‍, പമ്പ് സിസ്റ്റം, ഒരു മിനി-ഫ്രിഡ്ജ്, ഇലക്ട്രിക് കുക്ക് ടോപ്പ് എന്നിവയും ഈ വീട്ടിലുണ്ട്. വീടിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനുന്നാലെ വിഡിയോ വൈറലായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് വിദ്യാർഥി പ്രക്ഷോഭത്തിലെ പൊലീസ് അതിക്രമം: അന്വേഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കാൻ സുപ്രീം കോടതി

ഡിജിപി എസ് ശ്രീജിത്തിനെതിരായ വിജിലൻസ് പരാതി: ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്

മാജിക് ഫ്രെയിംസിന്റെ കാക്കനാട് തിയേറ്റർ ഉദ്ഘാടനം ചെയ്തു; ആദ്യ ചിത്രം 'ഖലീഫ'

ടിഎഫ്ടി ഡിസ്‌പ്ലേ, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി; യമഹയുടെ പുതിയ റേ ഇസഡ്ആര്‍ 125 വിപണിയില്‍

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 196ന് പുറത്ത്; ശ്രീലങ്കയ്ക്ക് വിജയലക്ഷ്യം 372 റണ്‍സ്