ബാറ്റിൽ തൊടാത്ത പന്ത് കീപ്പർ പിടിച്ചു, ഇല്ലാത്ത ക്യാച്ചിന് അംപയർ ഔട്ടും വിളിച്ചു! (വിഡിയോ)

ഏഷ്യൻ‌ ​ഗെയിംസ് ക്രിക്കറ്റ് വെങ്കലം സ്വന്തമാക്കി ശ്രീലങ്ക
Controversy Sri Lanka Star's Dismissal
Controversy Sri Lanka Star's Dismissalx
Updated on: 
1 min read

ന​ഗോയ: ഏഷ്യൻ ​ഗെയിംസ് പുരുഷ ക്രിക്കറ്റിലെ ശ്രീലങ്കയും ബം​ഗ്ലാദേശും തമ്മിലുള്ള വെങ്കല മെഡൽ പോരാട്ടത്തിനിടെ വിവാദം. ഇല്ലാത്ത ക്യാച്ചിൽ ഔട്ട് വിളിച്ച് അംപയർ ശ്രീലങ്കൻ താരം നുവാനിദു ഫെർണാണ്ടോയെ പുറത്താക്കിയതാണ് വിവാദത്തിലായത്. ജപ്പാനിലെ നിഷിനിലുള്ള കൊറോ​ഗി സ്പോർട്സ് പാർക്കാണ് മത്സരത്തിന്റെ വേദി. ഇവിടെ ഡിവിഷൻ റിവ്യു സിസ്റ്റം (ഡിആർഎസ്) ഇല്ലാത്തതിനാൽ അംപയർ ഇല്ലാത്ത ഔട്ട് വിളിച്ചത് ചോദ്യം ചെയ്യാൻ ലങ്കൻ താരത്തിനു കഴിഞ്ഞതുമില്ല.

മത്സരത്തിന്റെ നാലാം ഓവറിലാണ് സംഭവം. അലിസ് അൽ ഇസ്ലാം എറിഞ്ഞ പന്തിൽ ഫെർണാണ്ടോയുടെ ബാറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ താരത്തിനു പന്ത് ബാറ്റിൽ കൊളിക്കാൻ സാധിച്ചില്ല. പിന്നിലേക്ക് പോയ പന്ത് വിക്കറ്റ് കീപ്പറും നായകനുമായ ലിറ്റൻ ദാസ് കൈയിലൊതുക്കി. പിന്നാലെ താരം അപ്പീലും ചെയ്തു. അംപയർ ഔട്ടെന്നു കാണിച്ച് ചൂണ്ടുവിരലും ഉയർത്തി. പിന്നാലെ ബം​ഗ്ലാദേശ് താരങ്ങൾ ആഘോഷവും തുടങ്ങി.

Controversy Sri Lanka Star's Dismissal
15 സിക്സ്, 13 ഫോർ... പാക് ബൗളിങിനിട്ട് ഇന്ത്യയുടെ 'തല്ലുമാല'! മുന്നിൽ വച്ചത് കൂറ്റൻ ലക്ഷ്യം

എന്നാൽ ടെലിവിഷൻ റീപ്ലേ കണ്ട ആരാധകർ അന്തംവിട്ടുപോയി. കാരണം ബാറ്റും പന്തും തമ്മിലുള്ള അകലം അത്രയധികമുണ്ടായിട്ടും ഔട്ട് വിളിച്ച അംപയറുടെ നടപടിയാണ് വലിയ ചോദ്യമായി ആരാധകർ ഉയർത്തുന്നത്. ഫെർണാണ്ടോയുടെ ബാറ്റിൽ പന്ത് തൊട്ടിട്ടില്ലെന്നു സാരം. ഔട്ട് വിളിച്ച അംപയറെ ഏറെ നേരും നിസം​ഗനായി നോക്കിയ ശേഷമാണ് 1 റൺസുമായി ഫെർണാണ്ടോ പവലിയനിലേക്ക് മടങ്ങിയത്. പന്ത് ടച്ച് ചെയ്തില്ലെന്നു താരം അംപയറോട് മടങ്ങും വഴി ഉറക്കെ പറയുന്നുമുണ്ടായിരുന്നു. ഡിആർഎസ് ഇല്ലാത്തതിന്റെ നഷ്ടം ലങ്ക ശരിക്കും അനുഭവിച്ചു.

ശനിയാഴ്ച നടന്ന പോരിൽ ബം​ഗ്ലാദേശിനെ വീഴ്ത്തി ശ്രീലങ്ക വെങ്കലം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. 65 റൺസെടുത്ത തരിന്ദു രത്നായകെയാണ് ടോപ് സ്കോറർ. ബം​ഗ്ലാ​ദേശിന്റെ പോരാട്ടം 17.3 ഓവറിൽ വെറും 102 റൺസിൽ അവസാനിപ്പിച്ച് ലങ്ക 63 റൺസിന്റെ മിന്നും ജയത്തോടെയാണ് വെങ്കലം ഉറപ്പിച്ചത്.

Controversy Sri Lanka Star's Dismissal
6, 6, 6, 6, 6, 6, 6, 4, 4, 4... പാകിസ്ഥാനെ 'തല്ലി' അഭിഷേക്, 28 പന്തിൽ 61!
Controversy Sri Lanka Star's Dismissal
ഗോള്‍ഫിലും ചരിത്രമെഴുതി ഇന്ത്യ; പ്രണവി ഊര്‍സിന് സ്വർണം!
Summary

Controversy Sri Lanka Star's Dismissal: As Japan continues to establish itself as an emerging cricketing nation, certain facilities, including the Decision Review System (DRS), are still unavailable at the venue

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com