ഗോള്‍ഫിലും ചരിത്രമെഴുതി ഇന്ത്യ; പ്രണവി ഊര്‍സിന് സ്വർണം!

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 18ാം സ്വര്‍ണം
Pranavi Urs Clinches Historic Golf Gold Asian Games 2026
Pranavi Ursx
Updated on: 
1 min read

നഗോയ: അമ്പെയ്ത്തില്‍ കുംകും ചരിത്ര സ്വര്‍ണം സ്വന്തമാക്കിയതിനു പിന്നാലെ വനിതാ ഗോള്‍ഫിലും ചരിത്രമെഴുതി ഇന്ത്യയുടെ സുവര്‍ണ മുന്നേറ്റം. ചരിത്രത്തിലാദ്യമായി ഏഷ്യന്‍ ഗെയിംസ് ഗോള്‍ഫില്‍ ഇന്ത്യക്ക് സ്വര്‍ണം. പ്രണവി ഊര്‍സാണ് ഇന്ത്യക്ക് നേട്ടം സമ്മാനിച്ചത്. ഏഷ്യൻ ​ഗെയിംസ് ​ഗോൾഫിൽ ഇന്ത്യക്കായി സ്വർണം നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന അനുപമ നേട്ടവും പ്രണവിയ്ക്ക് സ്വന്തം.

ചൈനയുടെ യിന്‍ റോനിങ്, സിംഗപ്പുരിന്റെ ഷാനോന്‍ ടാന്‍ എന്നിവരെ മറികടന്നാണ് താരത്തിന്റെ ചരിത്ര നേട്ടം. ലീഡര്‍ ബോര്‍ഡില്‍ 15 പോയിന്റുകളാണ് പ്രണവി കുറിച്ചത്. യിന്‍, ടാന്‍ എന്നിവര്‍ക്ക് 14 പോയിന്റുകള്‍. വെള്ളി ഇരുവരും പങ്കിടും.

Pranavi Urs Clinches Historic Golf Gold Asian Games 2026
അമ്പെയ്ത് 'സ്വര്‍ണം' വീഴ്ത്തി ഇന്ത്യയുടെ കൗമാര വിസ്മയം 'കുംകും'! പുതു ചരിത്രം

ഗെയിംസില്‍ പ്രണവിയുടെ രണ്ടാം മെഡല്‍ കൂടിയാണിത്. നേരത്തെ ഗോള്‍ഫ് ടീം ഇനത്തില്‍ പ്രണവിയുടെ കരുത്തില്‍ ഇന്ത്യ വെള്ളി മെഡല്‍ നേടിയിരുന്നു. അതിദി അശോക്, ദിക്ഷ ദാഗര്‍ എന്നിവരാണ് ടീമില്‍ പ്രണവിക്കൊപ്പം കളിച്ചത്.

ഗെയിംസില്‍ ഇന്ത്യയുടെ 18ാം സ്വര്‍ണമാണിത്. 18 സ്വര്‍ണം, 26 വെള്ളി, 35 വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ മൊത്തം നേട്ടം 79ല്‍ എത്തി. ഇന്ത്യ അഞ്ചാം സ്ഥാനത്തു തന്നെ തുടരുന്നു.

Pranavi Urs Clinches Historic Golf Gold Asian Games 2026
ഗെയ്‌ലിന്റെ '175'ന് മുകളിൽ ഇനി പ്രിട്ടോറിയസിന്റെ '188*'! ടി20യിൽ പുതിയ റെക്കോർഡ്
Pranavi Urs Clinches Historic Golf Gold Asian Games 2026
3 ഓവർ ബാക്കി, 1 വിക്കറ്റ് മാത്രം... 'ടെൻഷനടിപ്പിച്ച്' ഇന്ത്യ! ഓസ്ട്രേലിയക്കെതിരെ പരമ്പര
Summary

Pranavi Urs holds her nerve to win the women’s individual golf gold medal, finishing the four-round competition at 15 under par

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com