3 ഓവർ ബാക്കി, 1 വിക്കറ്റ് മാത്രം... 'ടെൻഷടിപ്പിച്ച്' ഇന്ത്യ! ഓസ്ട്രേലിയക്കെതിരെ പരമ്പര

ഓസ്ട്രേലിയ എ ടീമിനെതിരായ ചുതർദിന പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം
India A
India Ax
Updated on: 
2 min read

പുതുച്ചേരി: ഓസ്ട്രേലിയ എ ടീമിനെതിരായ രണ്ടാം അനൗദ്യോ​ഗിക ചുതർദിന പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം. പുതുച്ചേരിയിൽ അരങ്ങേറിയ രണ്ടാം പോരിന്റെ നാലാം ദിനത്തിൽ ധീരമായ ചെറുത്തു നിൽപ്പ് നടത്തി ഇന്ത്യ പിടിച്ചെടുത്ത സമനിലയാണ് പരമ്പര സ്വന്തമാക്കാൻ സഹായിച്ചത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ആദ്യ മത്സരം ജയിച്ച് ഇന്ത്യ 1-0ത്തിനു ഉറപ്പിക്കുകയും ചെയ്തു. ആദ്യ ചതുർദിന പോരിൽ ഇന്ത്യ 162 റൺസിന്റെ വിജയമാണ് ആഘോഷിച്ചത്.

സ്‌കോര്‍: ഓസ്‌ട്രേലിയ എ- ഒന്നാം ഇന്നിങ്‌സ് 358, രണ്ടാം ഇന്നിങ്‌സ് 4 വിക്കറ്റിന് 173 ഡിക്ല. ഇന്ത്യ എ- ഒന്നാം ഇന്നിങ്‌സ് 167, രണ്ടാം ഇന്നിങ്‌സ് 9 വിക്കറ്റിന് 310.

രണ്ടാം പോരിന്റെ നാലാം ​ദിനത്തിൽ എട്ടാം വിക്കറ്റിൽ ഒന്നിച്ച യഷ് റാത്തോഡ്- ഷംസ് മുലാനി സഖ്യത്തിന്റെ അപരാമായ ചെറുത്തു നിൽപ്പാണ് ഇന്ത്യക്ക് വീരോചിത സമനില ഒരുക്കിയത്. ഇരുവരും ചേർന്നു എട്ടാം വിക്കറ്റിൽ അതിജീവിച്ചത് 36 ഓവറുകൾ.

365 റൺസ് വിജയ ലക്ഷ്യമാണ് ഓസ്ട്രേലിയ ഇന്ത്യക്ക് മുന്നിൽ വച്ചത്. നാലാം ദിനത്തിൽ 28ന് ഒന്ന് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. 60.2 ഓവറിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 199 റൺസെന്ന നിലയിൽ പതറുകയും ചെയ്തു. പിന്നീടാണ് യഷ് റാത്തോഡും ഷംസും ചേർന്നു ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിക്കുന്നത്. കളി അവസാനിക്കുമ്പോൾ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 310 റൺസിൽ എത്തിയിരുന്നു. പിന്നാലെ ഇരു ടീമുകളും സമനിലയിൽ പിരിയാനും തീരുമാനിച്ചു.

India A
ഗെയ്‌ലിന്റെ '175'ന് മുകളിൽ ഇനി പ്രിട്ടോറിയസിന്റെ '188*'! ടി20യിൽ പുതിയ റെക്കോർഡ്

യഷ് റാത്തോഡ് 138 പന്തിൽ 80 റൺസും ഷംസ് മുലാനി 131 പന്തിൽ 29 റൺസും സ്വന്തമാക്കി. 80 റൺസ് കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. രണ്ടാം ന്യൂബോളിൽ സഖ്യം 16 ഓവറുകളാണ് അതിജീവിച്ചത്.

ഒടുവിൽ കളി അവസാനിക്കാൻ 7 ഓവർ ബാക്കി നിൽക്കെ ഇന്ത്യയെ ആശങ്കയിലാക്കി പേസർ ലിയാം സ്കോട്ട് യഷ് റാത്തോഡിനെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചു. താരത്തിന്റെ നാലാം വിക്കറ്റായിരുന്നു ഇത്. രണ്ട് ഓവറുകൾക്ക് ശേഷം സ്കോട്ട് ഷംസ് മുലാനിയേയും മടക്കി തന്റെ അഞ്ചാം വിക്കറ്റ് നേട്ടവും ആഘോഷിച്ചു.

10ാം വിക്കറ്റിൽ നചികേത് ഭൂതെയും പ്രഫുൽ ഹിം​ഗെയും ചേർന്നു അവസാന 3 ഓവറുകൾ വിക്കറ്റ് നഷ്ടപ്പെടുത്താതെ അതിജീവിച്ചാണ് കളി സമനിലയിൽ എത്തിച്ചത്. ഭൂതെ പുറത്താകാതെ 20 റൺസെടുത്തപ്പോൾ ​ഹിം​ഗെ സ്ട്രൈക്ക് കൈമാറി നിന്നു. താരം ഒരു റൺ പോലും എടുത്തില്ല. നേരത്തെ 119 പന്തിൽ 52 റൺസെടുത്ത നൈറ്റ് വാച്മാനായി ഇറങ്ങിയ തുഷാർ ദേശ്പാണ്ഡെയുടെ ഇന്നിങ്സും അവസാന ദിനത്തിൽ ഇന്ത്യക്ക് നിർണായകമായി.

India A
അമ്പെയ്ത് 'സ്വര്‍ണം' വീഴ്ത്തി ഇന്ത്യയുടെ കൗമാര വിസ്മയം 'കുംകും'! പുതു ചരിത്രം
India A
ഇന്ത്യയുടെ '​ഗോൾഡൻ ഡേ'; തൂക്കിയത് '6 സ്വര്‍ണം'! അതിശയക്കുതിപ്പ്!!!
Summary

India A showcased remarkable resilience to secure a thrilling draw against Australia A in the second four-day match, ultimately clinching the series 1-0 with heroic performances from Yash Rathod and Shams Mulani

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com