ഇന്ത്യയുടെ '​ഗോൾഡൻ ഡേ'; തൂക്കിയത് '6 സ്വര്‍ണം'! അതിശയക്കുതിപ്പ്!!!

16 സ്വര്‍ണവുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തി
India's Asian Games 2026 golden day
India's Asian Games 2026 golden daypti
Updated on: 
2 min read

നഗോയ: ഏഷ്യന്‍ ഗെയിംസ് പോരാട്ടത്തിന്റെ സമാപന ദിവസത്തിന്റെ തൊട്ടുതലേന്നായ 13ാം ദിനത്തില്‍ ഇന്ത്യയുടെ അതിശയിപ്പിക്കുന്ന മുന്നേറ്റം. ഒറ്റ ദിവസം ഇന്ത്യ സ്വന്തമാക്കിയത് 6 സ്വര്‍ണ മെഡലുകള്‍. ബോക്‌സിങില്‍ മൂന്നും അമ്പെയ്ത്ത്, ഗുസ്തി, വനിതാ ഹോക്കി പോരാട്ടങ്ങളിലും ഇന്ത്യ സ്വര്‍ണം തൂക്കി. 16 സ്വര്‍ണവും 25 വെള്ളിയും 35 വെങ്കലവുമായി ഇന്ത്യ 76 മെഡലുകളുമായി അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ഗെയിംസിന്റെ തുടക്കം മുതല്‍ പതിയെ പോയ ഇന്ത്യ അവസാന ദിനത്തിനു തലേ ദിവസം മിന്നും കുതിപ്പാണ് നടത്തിയത്.

44 വര്‍ഷത്തെ കാത്തിരിപ്പ്...

44 വര്‍ഷമായി കാത്തിരിക്കുന്ന സ്വര്‍ണ മെഡല്‍ ഒടുവില്‍ ഇന്ത്യ പിടിച്ചെടുത്തു. ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യ സുവര്‍ണ നേട്ടം സ്വന്തമാക്കി പുതു ചരിത്രമെഴുതി. ഫൈനലില്‍ ചൈനയെ 1-0ത്തിനു വീഴ്ത്തിയാണ് ഇന്ത്യന്‍ വനിതാ സംഘം അഭിമാന നേട്ടത്തിലെത്തിയത്. 1982ല്‍ വനിതാ ടീം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം സ്വന്തമാക്കിയ ശേഷം ആദ്യമായാണ് ഈയിനത്തിലെ ഇന്ത്യയുടെ സുവര്‍ണ മുന്നേറ്റം. ജയത്തിനൊപ്പം ലൊസാഞ്ചലസ് ഒളിംപിക്‌സിനും ഇന്ത്യന്‍ വനിതകള്‍ യോഗ്യത നേടി.

അപരാജിത കുതിപ്പാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയും ചൈനയും നടത്തിയത്. ഫൈനലില്‍ ലോക നാലാം നമ്പര്‍ ടീമായ ചൈനയുടെ കരുത്തിനെ കൂസാതെ പോരാടാന്‍ ലോക റാങ്കിങില്‍ എട്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ വനിതാ സംഘത്തിനു സാധിച്ചു. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ മുന്നിലെത്തി. ലാല്‍റെംസിയാമിയാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. താരത്തിന്റെ രാജ്യത്തിനായുള്ള 200ാം അന്താരാഷ്ട്ര മത്സരം കൂടിയായിരുന്നു ഫൈനല്‍ എന്നതും സവിശേഷതയായി. ചൈനയുടെ പെനാല്‍റ്റി കോര്‍ണറുകള്‍ ഗോളിലേക്ക് പോകാതെ തടുത്തിട്ട് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ സവിതയും മത്സരത്തില്‍ നിര്‍ണായകമായി. പിന്നീട് ലീഡ് വിടാതെ ഇന്ത്യ സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു.

1982നു ശേഷം ഇതാദ്യമായി ഇന്ത്യന്‍ വനിതാ ടീം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം സ്വന്തമാക്കി ചരിത്രം തിരുത്തിയെഴുതി. 1982ലാണ് ആദ്യമായി വനിതാ പോരാട്ടം ഏഷ്യന്‍ ഗെയിംസിന്റെ ഭാഗമാകുന്നത്. പ്രഥമ അധ്യായത്തിലാണ് ആദ്യമായും അവസാനമായും ഇന്ത്യ സ്വര്‍ണം നേടിയത്. 1998ലും 2018ലും ഇന്ത്യ ഫൈനലിലെത്തിയെങ്കിലും തോല്‍വിയായിരുന്നു ഫലം. രണ്ട് എഡിഷനിലും ഇന്ത്യയുടെ നേട്ടം വെള്ളിയില്‍ ഒതുങ്ങി.

India's Asian Games 2026 golden day
'ഇഷാൻ കിഷൻ ക്യാപ്റ്റനോ'! അഭിഷേക് ശർമ സൺറൈസേഴ്സുമായി ഉടക്കിൽ?

അമ്പെയ്ത്തില്‍ ചരിത്ര മുന്നേറ്റം

13-ാം ദിനത്തില്‍ അമ്പെയ്ത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിതകളാണ് ഇന്ത്യയുടെ സുവര്‍ണ മുന്നേറ്റത്തിനു തുടക്കമിട്ടത്. വനിതകളുടെ റിക്കര്‍വ് ആര്‍ച്ചറി ടീം ഇനത്തില്‍ ഒളിംപിക് ചാംപ്യന്മാരായ സൗത്ത് കൊറിയയെ വീഴ്ത്തി ഇന്ത്യ ആദ്യമായി സ്വര്‍ണം നേടി. അങ്കിത ഭഗത്, കീര്‍ത്തി, കുംകും മോഹദ് എന്നിവരടങ്ങിയ സംഘമാണ് രാജ്യത്തിന് അഭിമാന നിമിഷം സമ്മാനിച്ചത്. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 11 ആയി ഉയര്‍ന്നു. വാശിയേറിയ ഫൈനല്‍ പോരാട്ടത്തിലാണ് കൊറിയന്‍ കരുത്തിനെ ഇന്ത്യ മറികടന്നത്. അവസാന സെറ്റില്‍ 54-54 സമനില പാലിച്ചതോടെയാണ് ഇന്ത്യ സ്വര്‍ണം ഉറപ്പിച്ചത്.

ഇടിച്ചിട്ടത് 3 സ്വര്‍ണം

ബോക്‌സിങില്‍ ഇന്ത്യ ഇന്ന് മൂന്ന് സ്വര്‍ണം ഇടിച്ചിട്ടു. ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, പര്‍വീണ ഹൂഡ എന്നിവര്‍ വനിതാ വിഭാഗത്തില്‍ അങ്കുഷ് പംഗല്‍ പുരുഷ വിഭാഗത്തിലും ബോക്‌സിങ് സ്വര്‍ണം സ്വന്തമാക്കി. വനിതകളുടെ ബോക്സിങ് 75 കിലോഗ്രാം വിഭാഗത്തിലാണ് ഒളിംപിക് മെഡല്‍ ജേത്രി ലവ്ലിന ബോര്‍ഗോഹെയ്ന്‍ സ്വര്‍ണം നേടിയത്. ചൈനീസ് താരം ബാഓ സിയിയെ 5-0ന് തകര്‍ത്താണ് ലവ്ലിന തന്റെ കന്നി ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ കഴുത്തിലണിഞ്ഞത്. 2014ല്‍ മേരി കോമിന് ശേഷം ഏഷ്യന്‍ ഗെയിംസ് വനിതാ ബോക്സിങ്ങില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ലവ്ലിന സ്വന്തമാക്കി. മികച്ച തന്ത്രങ്ങളും റിങ്ങിലെ ആധിപത്യവുമാണ് പിറന്നാള്‍ ദിനത്തില്‍ ലവ്ലിനയെ വിജയത്തിലെത്തിച്ചത്.

വനിതകളുടെ 65 കിലോ വിഭാഗത്തിലാണ് പര്‍വീണ്‍ ഹൂഡയുടെ നേട്ടം. താരം ചൈനീസ് തായ്പേയിയുടെ ചെന്‍ നെയ്ന്‍ ചെനിനെ കടുത്ത പോരാട്ടത്തില്‍ വീഴ്ത്തി. 3-1നാണ് പര്‍വീണിന്റെ മുന്നേറ്റം. ഇന്ത്യക്കായി ബോക്സിങില്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടുന്ന മൂന്നാമത്തെ വനിതാ താരമായും പര്‍വീണ്‍ മാറി. നേരത്തെ മേരി കോം, ലവ്ലിന എന്നിവരാണ് സ്വര്‍ണം സ്വന്തമാക്കിയ ഇന്ത്യന്‍ വനിതകള്‍.

പുരുഷ വിഭാഗം ബോക്സിങിലാണ് പിന്നാലെ ഇന്ത്യ സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയുടെ അങ്കുഷ് പംഗല്‍ ദക്ഷിണ കൊറിയന്‍ താരം കിം മിന്‍ സ്യൂങിനെ ഇടിച്ചു വീഴ്ത്തി. പുരുഷന്‍മാരുടെ 80 കിലോ വിഭാഗത്തിലാണ് നേട്ടം. ഏകപക്ഷീയ പോരില്‍ 4-0ത്തിനാണ് ഇന്ത്യന്‍ താരം ജയവും സ്വര്‍ണവും ഉറപ്പിച്ചത്.

ഗുസ്തി പിടിച്ചും...

പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് ഇന്ത്യയുടെ ഇന്നത്തെ അഞ്ചാം സ്വര്‍ണം. സുജീത് കല്‍കലാണ് സ്വര്‍ണം ഗുസ്തി പിടിച്ച് സ്വന്തമാക്കിയത്. തജികിസ്ഥാന്‍ താരം കുദ്യേവ് അബ്ദുല്‍ മസ്ഹിദിനെയാണ് സുജീത് ഫൈനലില്‍ വീഴ്ത്തിയത്. ആദ്യ റൗണ്ട് കൈവിട്ട ശേഷം ഗംഭീര തിരിച്ചുവരവാണ് സുജീത് നടത്തിയത്. സ്‌കോര്‍: 2-9, 8-2, 10-9.

India's Asian Games 2026 golden day
ഫൈനലിന് 'നഖ്‌‍വി' വരില്ല, ഇന്ത്യയ്ക്ക് മെഡൽ 'കിട്ടും'!
India's Asian Games 2026 golden day
ഇന്ത്യ- പാകിസ്ഥാന്‍ 'ബ്ലോക്ക്ബസ്റ്റര്‍'; ക്രിക്കറ്റ് ഫൈനലില്‍ മഴ കളിച്ചാല്‍?
Summary

India produced a stunning six-gold haul on the penultimate day of the Asian Games 2026 on Friday, with the women's hockey team, three boxers, archers and wrestler Sujeet Kalkal leading a late surge that took the country into the top five of the medal table

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com