വീഡിയോ ദൃശ്യം 
Life

കൂറ്റൻ പാമ്പിനെ കഴുത്തിൽ ചുറ്റിപ്പിടിച്ചു; പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി അത് സംഭവിച്ചു, വീഡിയോ  

മൃഗശാലയിൽ എത്തിയ ആളുകൾക്കായി നടത്തിയ ഒരു പ്രദർശനത്തിനിടെയാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പുകൾ കൈയിലും കഴിത്തിലുമൊക്കെ ചുറ്റിപ്പിണിഞ്ഞിരിക്കുന്ന അമ്പരപ്പിക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലാകാറുണ്ട്. ഇത്തരം വിഡിയോകൾ പതിവായി പങ്കുവയ്ക്കുന്ന ഒരാളാണ് ജയ് ബ്രൂവെർ. കലിഫോർണിയയിലെ റെപ്‌ടൈൽ സൂവിന്റെ സ്ഥാപകനാണ് ജയ്. പാമ്പുകളെ ഏറെയിഷ്ടപ്പെടുന്ന ജയ് അവ‌ക്കൊപ്പമുള്ള രസകരമായ വിഡിയോകളാണ് പങ്കുവയ്ക്കാറ്. ഇപ്പോഴിതാ പതിവിൽ നിന്ന് വ്യത്യസ്തമായി കണ്ടവരെല്ലാം ചിരിച്ച ഒരു വിഡിയോയാണ് ശ്രദ്ധനേടുന്നത്. 

മൃഗശാലയിൽ എത്തിയ ആളുകൾക്കായി നടത്തിയ ഒരു പ്രദർശനത്തിനിടെയാണ് സംഭവം. കാണികളെ രസിപ്പിക്കാനായി കൂറ്റൻ പാമ്പിനെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചിരിക്കുയായിരുന്നു ജയ്. എന്നാൽ ഇതിനിടയിൽ അപ്രതീക്ഷിതമായി വിസർജിക്കുകയായിരുന്നു. സ്വതസിദ്ധമായ ശൈലിയിൽ ആ രം​ഗം കൈകാര്യം ചെയ്ത ജയ് ഇഴച്ചിലുള്ള ദ്രാവകം പാമ്പിന്റെ യൂറിനാണെന്നും വിശദീകരിച്ചു. പാമ്പുകൾ ഇര വിഴുങ്ങുന്ന ദൃശ്യങ്ങൾ കണ്ടിട്ടുണ്ടെങ്കിലും വിസർജിക്കുന്നത് ഇതാദ്യമായാണ് കാണുന്നതെന്നാണ് കമന്റുകളിൽ ചിലർ പറയുന്നത്. തങ്ങൾക്കിത് പുതിയ അറിവാണെന്ന് പറയുന്നവരും ഏറെയുണ്ട്. 

പാമ്പുകളോടുള്ള ഇഷ്ടം കൊണ്ടാണ് ഇവയ്ക്കായി ഒരു സൂ തന്നെ ജയ് ഒരുക്കിയത്. പാമ്പുകൾ മാത്രമല്ല മറ്റ് ഉരഗവർഗത്തിലുള്ള ജീവികളും ഈ മൃഗശാലയിലുണ്ട്. ഉടുമ്പുകളെയും പാമ്പുകളെയും മുതലകളെയുമൊക്കെ പരിചരിക്കുന്ന വിഡിയോകളും സ്ഥിരമായി ജയ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി