Life

അത്യപൂര്‍വം, അവിശ്വസനീയം; അനാഥനായിട്ട് മൂന്ന് ആഴ്ചകള്‍; പുള്ളിപ്പുലിക്കുഞ്ഞിനെ മുലയൂട്ടി സിംഹം!

അത്യപൂര്‍വം, അവിശ്വസനീയം; അനാഥനായിട്ട് മൂന്ന് ആഴ്ചകള്‍; പുള്ളിപ്പുലിക്കുഞ്ഞിനെ മുലയൂട്ടി സിംഹം!

സമകാലിക മലയാളം ഡെസ്ക്

ഹാമാരിയുടെ കാലത്ത് അത്യപൂര്‍വവും അവിശ്വസനീയവുമായ കാഴ്ചയ്ക്കാണ് ഇപ്പോള്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയ സാക്ഷ്യം വഹിക്കുന്നത്. അനാഥനായി പോയ ഒരു പുള്ളിപ്പുലിക്കുഞ്ഞിന് രക്ഷകയായി നില്‍ക്കുന്നത് ഒരു പെണ്‍ സിംഹമാണ്. കഴിഞ്ഞ മൂന്ന് ആഴ്ചയായി പുലിക്കുഞ്ഞിനെ മുലയൂട്ടുന്നതും വളര്‍ത്തമ്മയായ ഈ സിംഹമാണ്. മഹാമാരി കാലത്ത് പ്രകൃതി അനുകമ്പയുടെ ഏറ്റവും മനോഹരമായ കാഴ്ച കൂടി ഒരുക്കുകയാണ്.

മാതൃത്വം എന്ന മഹത്വത്തിന്റെ മറ്റൊരു ഉദാഹരമാണ് ഈ കാഴ്ചകള്‍. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് സിംഹം പുലിക്കുഞ്ഞിന് മുലയൂട്ടുന്നതിന്റെ ചിത്രങ്ങള്‍ പങ്കിട്ടത്. കാട്ടില്‍ വസിക്കുന്ന മാര്‍ജാര വംശത്തില്‍പ്പെട്ട ഇത്തരം ജീവികള്‍ക്കിടയില്‍ ഇങ്ങനെ സംഭവിക്കുന്ന അപൂര്‍വമാണെന്ന് അദ്ദേഹം ഫോട്ടോ പങ്കിട്ടുള്ള കുറിപ്പില്‍ പറയുന്നു.

മഹാമാരിയുടെ കാലത്ത് ഒരുപക്ഷേ പ്രകൃതി മനസിലാക്കാന്‍ സാധിക്കാത്തവിധം അനുകമ്പയുള്ളതായി തീരുന്നു. ടാന്‍സാനിയയില്‍ മൂന്ന് ആഴ്ച മുന്‍പ് അനാഥനായ ഈ പുള്ളിപ്പുലി കുഞ്ഞിനെ സിംഹം മുലയൂട്ടുന്ന അവിശ്വസനീയ ചിത്രം. ഇത്തരം ജീവികള്‍ക്കിടയില്‍ ഇങ്ങനെ സംഭവിക്കുന്നത് അപൂര്‍വമാണ്- സുശാന്ത കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

ദയനീയം ചെന്നൈ സൂപ്പര്‍ കിങ്‌സ്; ആര്‍സിബിയുടെ 'റോയൽ' പണിഷ്മെന്റ്

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം; ലക്ഷ്യമിട്ടത് ഖോര്‍ഫക്കാന്‍ തുറമുഖം

തമ്മില്‍ത്തലി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍; മണ്ഡലം വൈസ് പ്രസിഡന്റിന്റെ ആക്രമിച്ചത് സെക്രട്ടറിയും സംഘവും

ഒരു സിക്‌സ് തൂക്കി, അത്രമാത്രം; സഞ്ജു മൂന്നാം പോരിലും തിളങ്ങിയില്ല

SCROLL FOR NEXT