Life

അത്യാഢംബര റിസോര്‍ട്ടുകള്‍, വന്യമൃഗങ്ങള്‍ക്കൊപ്പം സവാരി; വേറിട്ട അനുഭവത്തിനായി സഞ്ചാരികളെ മാടിവിളിച്ച് യുഎഇ ദ്വീപുകള്‍ 

യുഎഇയില്‍ ആഢംബര ദിനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും എത്തേണ്ട രണ്ട് ദ്വീപുകളാണ് സര്‍ ബാനി യാസ് ദ്വീപും സായാ നുറൈ ദ്വീപും

Author : സമകാലിക മലയാളം ഡെസ്ക്


യുഎഇയിലെത്തുന്ന സന്ദര്‍ശകരെ കാത്തിരിക്കുന്ന വേറിട്ട ഒരു യാത്രാനുഭവമാണ് ഇവിടുത്തെ ദ്വീപുകള്‍ കരുതിവച്ചിരിക്കുന്നത്. ദ്വീപുകള്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനപ്പുറം അവിടെ ഒരുക്കിയിട്ടുള്ള ആഢംബര വിനോദങ്ങള്‍ ആസ്വദിക്കാമെന്നതാണ് ഈ യാത്രകളെ വ്യത്യസ്തമാക്കുന്നത്. യുഎഇയില്‍ ആഢംബര ദിനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും എത്തേണ്ട രണ്ട് ദ്വീപുകളാണ് സര്‍ ബാനി യാസ് ദ്വീപും സായാ നുറൈ ദ്വീപും. 


സര്‍ ബാനി യാസ് ദ്വീപ്

പതിനായിരക്കണക്കിന് മൃഗങ്ങള്‍ സ്വതന്ത്രമായി സഞ്ചരിക്കുന്ന അറേബിയന്‍ വൈല്‍ഡ് ലൈഫ് പാര്‍ക്ക്, ഗള്‍ഫ് രാജ്യങ്ങളിലെ വിനോദ സഞ്ചാര മേഖലയിലെ ഏറ്റവും ആകര്‍ഷക കേന്ദ്രങ്ങളില്‍ ഒന്നുതന്നെയാണ് സര്‍ ബാനി യാസ് ദ്വീപ്. യുഎഇയിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപാണ് ഇത്. പശ്ചിമ അബുദാബി മേഖലയിലെ ദ്വീപ് അറേബ്യയിലെ തന്നെ ഏറ്റവും വലിയ വന്യജീവി സങ്കേതവുമാണിവിടം

ദ്വീപിലും കായലോരങ്ങളിലും അറേബ്യന്‍ കലമാനുകള്‍, സോമാലി ഒട്ടകപ്പക്ഷി, ജിറാഫുകള്‍, ഡോള്‍ഫിനുകള്‍, കടലാമകള്‍, മറ്റു കടല്‍ ജീവികള്‍ എന്നിവയെ കാണാം. പക്ഷിനിരീക്ഷണം, സഫാരി, മൗണ്ടെയ്ന്‍ ബൈക്കിംഗ്, കയാക്കിംഗ് തുടങ്ങിയ വിനോദങ്ങള്‍ക്കും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് അവസരമുണ്ട്.

അബുദാബിയില്‍ നിന്ന് 170 കിലോമീറ്റര്‍ (110 മൈല്‍) തെക്കുപടിഞ്ഞാറായാണ് ദ്വീപ് സ്ഥിതിചെയ്യുന്നത്.  87 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ദ്വീപിന്റെ പകുതിയോളം വലുപ്പത്തിലാണ് വന്യ ജീവി പാര്‍ക്ക്. 41 ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍ കാടുകളും. സമുദ്ര കാഴ്ചകളൊരുക്കുന്ന സീവിങ് ജലയാത്രാ സൗകര്യം ഇവിടുണ്ട്. 

സായാ നുറൈ ദ്വീപ് 

ടര്‍ക്കോയ്‌സ് നിറത്തിലെ കടലും തൂവെള്ള മണലും സ്വപ്‌നത്തില്‍ നിന്ന് നേരിട്ടിറങ്ങി വന്ന പ്രതീതിയാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ജീവിതത്തില്‍ ഉറപ്പായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളിലൊന്ന്. ഒരിക്കലെങ്കിലും ഒരു വീക്കെന്‍ഡ് ട്രിപ്പിനായി തിരഞ്ഞെടുക്കേണ്ട സ്ഥലമാണ് ഈ ദ്വീപ്. തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് കുറച്ച് ദിനങ്ങള്‍ ആഘോഷിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് നിസ്സംശയം തിരഞ്ഞെടുക്കാവുന്ന ഇടം. 

സമൂദ്രത്തിന്റെ പശ്ചാത്തലത്തില്‍ ലക്ഷ്വറി ഹോട്ടലില്‍ കാത്തിരിക്കുന്ന സൗകര്യങ്ങളില്‍ എല്ലാം മറന്നൊരു അവധി ദിനം ഇവിടെ ലഭിക്കുമെന്നുറപ്പ്. മധുവിധു ആഘോഷിക്കാനാഗ്രഹിക്കുന്ന ദമ്പതികള്‍ക്കും ഫാമിലി വെക്കേഷനായി ഒരുങ്ങുന്നവര്‍ക്കും സംശയമില്ലാതെ തിരഞ്ഞെടുക്കാവുന്ന ഒരിടമാണ് സായാ നുറൈ ദ്വീപ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍