Life

അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് സിവയ്ക്ക് ക്ഷണം; പാടി നടക്കുന്ന പാട്ടിലെ ഉണ്ണിക്കണ്ണനെ കാണാനും, പാല്‍പ്പായസം നുകരാനും അമ്പലപ്പുഴക്കാരുടെ ക്ഷണം

പാടി നടക്കുന്ന പാട്ടിലെ ഉണ്ണിക്കണ്ണനെ കാണാനും, അവിടുത്തെ പാല്‍പ്പായസം നുകരാനുമാണ് സിവയെ അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

അമ്പലപ്പുഴേ ഉണ്ണി കണ്ണനോട് നീ എന്ന മലയാള ഗാനം പാടി ഞെട്ടിച്ച സിവയോടുള്ള സ്‌നേഹം പ്രകടിപ്പിച്ച് മലയാളികള്‍ക്ക് മതിയായിട്ടില്ല. ഇപ്പോഴിതാ സിവയെ അമ്പലപ്പുഴ ക്ഷേത്രത്തിലെ ഉത്സവത്തിലേക്ക് ക്ഷണിക്കാന്‍ ഒരുങ്ങുകയാണ് ക്ഷേത്രം ഉപദേശക സമിതി. 

പാടി നടക്കുന്ന പാട്ടിലെ ഉണ്ണിക്കണ്ണനെ കാണാനും, അവിടുത്തെ പാല്‍പ്പായസം നുകരാനുമാണ് സിവയെ അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുന്നത്. ജനുവരിയില്‍ നടക്കുന്ന അമ്പലപ്പുഴ ക്ഷേത്രത്തിലെ പന്ത്രണ്ടു കളഭം ഉത്സവത്തില്‍ പങ്കെടുക്കുന്നതിനായി ക്ഷണിച്ചുകൊണ്ട് ധോനിക്ക് കത്തയക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പിന്തുണയോടെയാണ് അമ്പലപ്പുഴ ക്ഷേത്രം ഭാരവാഹികള്‍ സിവയെ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുന്നതും,  പാട്ട് പാടിയതിലെ അഭിനന്ദനം അറിയിക്കുന്നതും. 

മലയാളം അറിയാത്ത, കേരളവുമായി ഒരു ബന്ധവും ഇല്ലാത്ത സിവ മലയാള ഗാനം എങ്ങിനെ പാടുന്നു എന്നതായിരുന്നു ഏവരേയും അത്ഭുതപ്പെടുത്തിയിരുന്നത്. ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത ഉടനെ തന്നെ സിവയുടെ ഗാനം വൈറലായിരുന്നു. ശ്രീശാന്ത് വഴിയാണ് ഈ പാട്ട് സിവയിലേക്ക് എത്തിയതെന്നും, മലയാളി വീട്ടുജോലിക്കാര്‍ വഴിയാണ് സിവ ഇത് പഠിച്ചതെന്നുമൊക്കെ വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും യഥാര്‍ഥ വസ്തുത ഇപ്പോഴും ആര്‍ക്കും പിടികിട്ടിയില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT