Life

അലക്കിക്കൊണ്ടിരിക്കുമ്പോള്‍ വാഷിങ്‌മെഷീനില്‍ ഉഗ്രവിഷമുള്ള പാമ്പ്: ജീവനും കൊണ്ട് ഓട്ടം, വൈറല്‍

വസ്ത്രങ്ങള്‍ ഏകദേശം മടക്കിക്കഴിഞ്ഞതിന് ശേഷമാണ് വസ്ത്രങ്ങള്‍ക്കിടയില്‍ ചുരുണ്ടിരിക്കുന്ന പാമ്പിനെ അമാന്‍ഡ കാണുന്നത്.

സമകാലിക മലയാളം ഡെസ്ക്

മാന്‍ഡ വൈസ് എന്ന വീട്ടമ്മയ്ക്കിത് രണ്ടാം ജന്‍മമാണ്. ഉഗ്രവിഷമുള്ള പാമ്പിന്റെ വിഷമേല്‍ക്കാതെ ഇവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഫ്‌ലോറിഡയിലാണ് സംഭവം. വാഷിങ് മെഷീനില്‍ വസ്ത്രങ്ങള്‍ കഴുകി ഉണക്കിയ ശേഷം മടക്കാനായി എടുത്തപ്പോഴാണ് മെഷീനുള്ളില്‍ പാമ്പിനെ കണ്ടെത്തിയത്.

വസ്ത്രങ്ങള്‍ ഏകദേശം മടക്കിക്കഴിഞ്ഞതിന് ശേഷമാണ് വസ്ത്രങ്ങള്‍ക്കിടയില്‍ ചുരുണ്ടിരിക്കുന്ന പാമ്പിനെ അമാന്‍ഡ കാണുന്നത്. ഉടന്‍ തന്നെ അവര്‍ തന്റെ ഭര്‍ത്താവിനെ വിവരമറിയിക്കുകയും പാമ്പു പിടുത്തക്കാരെത്തി അതിനെ വാഷിങ്‌മെഷീനില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു. ആ സമയത്ത് താന്‍ ഓടുകയാണോ പറക്കുകയാണോ ചെയ്‌തെന്ന് ഓര്‍ക്കാന്‍ പറ്റുന്നില്ലെന്ന് അമാന്‍ഡ തമാശരൂപേണ പറയുന്നു.

'ഞാനെന്റെ ജീവിത്തില്‍ ഇത്രയും വേഗത്തില്‍ ഇതിന് മുന്‍പ് ഓടിയിട്ടില്ല. പാമ്പിനെ കണ്ടതും പേടിച്ച് വിറച്ച അവസ്ഥയായിരുന്നു. പിന്നീട് ഒരു നിമിഷം പോലും പാഴാക്കാതെ പേടിച്ചരണ്ട് ഭര്‍ത്താവിനടുത്തേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് പാമ്പിനെ പിടിക്കുന്നവര്‍ വന്നാണ് അതിനെ പുറത്താക്കിയത്'- അമാന്‍ഡ ഫേസ്ബുക്കില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മോദിയുടെ ഉദ്ഘാടനം നാളെ; രാജസ്ഥാനിലെ റിഫൈനറിയില്‍ വന്‍തീപിടിത്തം, അന്വേഷണത്തിന് ഉത്തരവ്

'വീടിന്റെ മേൽക്കൂരയ്ക്ക് വിള്ളലുകൾ ഇല്ല; അനിയനെ മുൻനിർത്തി കോൺഗ്രസ് നടത്തിയ രാഷ്ട്രീയ നാടകം'

JEE Main Session 2 Result 2026 : 26 പേർക്ക് 100 ശതമാനം,ജെഇഇ സ്കോർ എങ്ങനെ അറിയാം

'മകന്റെ മരണത്തില്‍ ചികിത്സാ പിഴവും കാരണമായി, സമഗ്ര അന്വേഷണം വേണം'

തൃണമൂലില്‍ നിന്ന് രാജിവച്ച് അന്‍വര്‍; കോഴിക്കോട് സ്‌ട്രോങ് റൂം തുറന്നെന്ന് ആരോപണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT