Life

അവന്റെ നിഷ്‌കളങ്കതയും സന്തോഷവും അതിജീവന പ്രതീക്ഷകളാണ്; അഫ്ഗാന്‍ ബാലന്റെ നൃത്തം വൈറല്‍ (വീഡിയോ)

കുഴിബോംബ് സ്‌ഫോടനത്തില്‍ വലത് കാല്‍ നഷ്ടപ്പെട്ട ഒരു കൊച്ചു ബാലന്‍ കൃത്രിമ കാല്‍ വച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് വൈറലായി മാറിയത്

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: യുദ്ധങ്ങളുടേയും പലായനങ്ങളുടേയും കെടുതികളില്‍ നിന്ന് അതിജീവനത്തിന്റെ പാതയിലാണ് അഫ്ഗാനിസ്ഥാന്‍. അത്തരമൊരു തിരിച്ചുവരവിന്റെ കുഞ്ഞു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്. 

കുഴിബോംബ് സ്‌ഫോടനത്തില്‍ വലത് കാല്‍ നഷ്ടപ്പെട്ട ഒരു കൊച്ചു ബാലന്‍ കൃത്രിമ കാല്‍ വച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് വൈറലായി മാറിയത്. നീല നിറത്തിലുള്ള കുര്‍ത്തയും പാന്റ്‌സും ധരിച്ച് അവന്‍ ആശുപത്രിക്കുള്ളില്‍ നിന്ന് നൃത്തം ചെയ്യുകയാണ്. അഫ്ഗാനിസ്ഥാനിലെ ലോഗര്‍ പ്രവിശ്യയിലാണ് കുട്ടിയുടെ കുടുംബം. ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് ഓര്‍ത്തോപീഡിയാക്ക് സെന്ററില്‍ വച്ചാണ് കുട്ടിക്ക് കൃത്രിമ കാല്‍ ഘടിപ്പിച്ചത്. ഇതിന് ശേഷമായിരുന്നു ആനന്ദ നൃത്തം. 

കുട്ടിയുടെ നിഷ്‌കളങ്കതയും അവന്റെ സന്തോഷവും അഫ്ഗാന്‍ ജനതയുടെ സമാധാന ജീവിതത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹത്തിന്റെ പ്രതിഫലനമായാണ് സാമൂഹിക മാധ്യമങ്ങളില്‍ വിശേഷിപ്പിക്കപ്പെട്ടത്. കുട്ടിയുടെ നൃത്തം പ്രതീക്ഷകളുടെ പ്രതീകമാണെന്നും ചിലര്‍ കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനിയും വലിയ സ്വപ്‌നങ്ങളുടെ ആകാശങ്ങള്‍ മുന്നിലുണ്ട്'; മൂന്നാം തവണ ജനവിധി തേടി മുഖ്യമന്ത്രി

ഇറാന്റെ ഡ്രോൺ തകർക്കാൻ സഹായിക്കാം, പകരം പണം നൽകണമെന്ന് യുക്രൈന്‍ പ്രസിഡന്റ്

ന്നാ തുടങ്ങുവല്ലേ! നേമത്ത് സിപിഎമ്മിന്റെ 'പ്രോഗ്രസ് കാര്‍ഡ്'; ബിജെപിയെ തുറന്ന ചര്‍ച്ചയ്ക്ക് വിളിച്ച് വി ശിവന്‍കുട്ടി

ഏഴ് മണിക്കൂർ മുള്‍മുനയില്‍, ആരാധകരെ കൈ വീശി കാണിച്ചു മടക്കം; വിജയ്‌യെ ചോദ്യം ചെയ്ത് സിബിഐ (വിഡിയോ)

രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ഥിത്വം: ചിറയിന്‍ കീഴില്‍ കോലം കത്തിച്ച് പ്രതിഷേധം

SCROLL FOR NEXT