നൂറ്റാണ്ടുകള്‍ മറഞ്ഞിരുന്ന ആ പ്രപഞ്ച രഹസ്യം ഒടുവില്‍ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു. തീവ്ര സ്വര്‍ണവര്‍ണത്തില്‍ അല്‍പം കട്ടിയുള്ള ലോഹ വളയംപോലെയാണ് 'തമോഗര്‍ത്ത' മെന്ന രഹസ്യം മനുഷ്യന് മുമ്പില്‍ ചുരുളഴിഞ്ഞത്. പ്രകാശത്തെ പോലും ഉള്ളിലേക്ക് വലിച്ചടുക്കുന്നതിനാല്‍ തമോഗര്‍ത്തത്തിന്റെ ചിത്രം പകര്‍ത്താന്‍ ഇതുവരെയും കഴിഞ്ഞിരുന്നില്ല.
ബഹിരാകാശത്ത് പ്രകാശം ഉള്‍പ്പടെ ഒരു വസ്തുവിനും കടന്ന് പോകാന്‍ കഴിയാത്തത്രയും ഗുരുത്വാകര്‍ഷണമുള്ള മേഖലയാണ് തമോഗര്‍ത്തം. തമോഗര്‍ത്തത്തിന്റെ പുറത്തുള്ള 'ഇവന്റ് ഹൊറൈസണ്‍' എന്ന മേഖല കടന്നാല്‍ തമോഗര്‍ത്തത്തിന്റെ ഗുരുത്വബലത്തില്‍ നിന്ന് രക്ഷപെടാന്‍ കഴിയില്ല. 
ഭൂമിയുടെ പലഭാഗത്തായി സ്ഥാപിച്ചിരുന്ന എട്ട് ഇവന്റ് ഹൊറൈസണ്‍സ് ടെലസ്‌കോപ്പുകള്‍ ഉപയോഗിച്ചാണ് ചിത്രമെടുത്തത്. 2012 മുതല്‍ ചിത്രമെടുക്കാന്‍ ശാസ്ത്ര ലോകം തീവ്ര പ്രയത്‌നം നടത്തി വരികയായിരുന്നു.
ഭൂമിയില്‍ നിന്ന് അഞ്ച് കോടി പ്രകാശവര്‍ഷം അകലെയുള്ള 'മെസിയര്‍ 87' എന്ന നക്ഷത്ര സമൂഹത്തിലെ തമോഗര്‍ത്തത്തെയാണ് ശാസ്ത്രലോകം പകര്‍ത്തിയെടുത്തത്. സൂര്യന്റെ 650 മടങ്ങ് മാസ് ( പിണ്ഡ)മുള്ളതാണ് ഈ തമോഗര്‍ത്തം. കറുത്ത വൃത്തത്തിന് ചുറ്റും പ്രഭാവലയങ്ങള്‍ നിറഞ്ഞിരിക്കുന്നതും ചിത്രങ്ങളില്‍ കാണാം.
വാഷിങ്ടണ്‍, ബ്രസല്‍സ്, സാന്റിയാഗോ, ഷാങ്ഹായ്, ടോക്കിയോ, തായ്‌പേയ് എന്നിവിടങ്ങളില്‍ ഒരേ സമയം വാര്‍ത്താ സമ്മേളനം നടത്തിയാണ് ഈ വിവരം  ശാസ്ത്രലോകം പുറത്തുവിട്ടത്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates