Life

'ആ വൃത്തികെട്ട ബുള്ളറ്റ് വേണ്ടാ'..യമഹ വില്‍ക്കരുതേയെന്ന് നിലവിളിച്ച് കുട്ടി, ഒടുവില്‍ അച്ഛന്‍ വഴങ്ങി (വീഡിയോ)

പഴയ ആര്‍ എക്‌സ് 100 വില്‍ക്കാന്‍ കൊണ്ട് പോകാന്‍ നില്‍ക്കുന്ന അച്ഛനെ കരഞ്ഞ് വട്ടം പിടിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

മഹ വിറ്റ് ബുള്ളറ്റ് വാങ്ങാന്‍ പോയ അച്ഛനെ കരഞ്ഞ് തിരിച്ച് വിളിച്ച പെണ്‍കുട്ടിയുടെ വീഡിയോ വൈറലാവുന്നു. പഴയ ആര്‍ എക്‌സ് 100 വില്‍ക്കാന്‍ കൊണ്ട് പോകാന്‍ നില്‍ക്കുന്ന അച്ഛനെ കരഞ്ഞ് വട്ടം പിടിക്കുകയാണ് വീഡിയോയിലെ പെണ്‍കുട്ടി.

ഒരുപാട് കാശ് മുടക്കി നന്നാക്കിയ വണ്ടിയല്ലേ, കൊടുക്കണ്ട എന്നാണ് മകള്‍ പറയുന്നത്. അപ്പ പുതിയ വണ്ടിയെടുക്കാം, ബുള്ളറ്റ് വാങ്ങാമെന്ന് പറയുമ്പോള്‍ 'ആ വൃത്തികെട്ട വണ്ടി ഇവിടെ വേണ്ടെ'ന്നാണ് കുഞ്ഞ് മിടുക്കി പറയുന്നത്. അപ്പ രാത്രി ഉറക്കമില്ലാതെ കഷ്ടപ്പെട്ട് നന്നാക്കിയതാണ്, കൊടുക്കാന്‍ സമ്മതിക്കില്ലെന്നും കരയുന്നതിനിടെ കുട്ടി പറയുന്നു.

വണ്ടി ജീവനില്ലാത്ത സാധനമാണെന്ന് തോന്നുമെങ്കിലും ആത്മാവുണ്ടെന്നാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളില്‍ പലരും പറയുന്നത്. വാഹനപ്രേമത്തിന് പ്രായം തടസമല്ലെന്നും വീട്ടിലെ അംഗത്തെ പോലെ കൊണ്ടു നടക്കുന്നതല്ലേയെന്നും കമന്റുകളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT