Life

ആഢംബര വ്‌ലോഗര്‍ ജീവിക്കുന്നത് ഇങ്ങനെ; വീട്ടുടമ പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് മൂക്കത്ത് വിരല്‍വെച്ച് ആരാധകര്‍, വീഡിയോ

കാലങ്ങളായി വൃത്തിയാക്കാത്ത അവസ്ഥയിലാണ് ഫ്‌ലാറ്റ്. നിലത്ത് പലയിടത്തും പട്ടിയുടെ വിസര്‍ജ്യമുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ചൈനയിലെ പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറാണ് ലിസ ലീ. ആഡംബര ജീവിതവും അവധിക്കാല യാത്രകളും പങ്കുവയ്ക്കുന്ന ഈ വ്‌ലേഗര്‍ക്ക് നിരവധി ആരാധകരുണ്ട്. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ലീയുടെ യഥാര്‍ത്ഥ ജീവിതം ഉള്‍ക്കൊള്ളാനാവാത്തതാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അവരുടെ വീട്ടുടമസ്ഥ.

ചെന്‍ എന്ന യുവതിയാണ് ലിസ താമസിക്കുന്ന തന്റെ ഫ്‌ലാറ്റിന്റെ ശോചനീയാവസ്ഥ വ്യക്തമാക്കുന്ന വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. സാധനങ്ങള്‍ വലിച്ചുവാരി, കാലങ്ങളായി വൃത്തിയാക്കാത്ത അവസ്ഥയിലാണ് ഫ്‌ലാറ്റ്. നിലത്ത് പലയിടത്തും പട്ടിയുടെ വിസര്‍ജ്യമുണ്ട്. കണ്ടാല്‍ അറപ്പുളവാക്കുന്ന വീഡിയോ ആണ് ചെ പങ്കുവെച്ചത്.

വൃത്തിയാക്കാന്‍ ആളുകളെ വിളിച്ചെങ്കിലും ആരും തയാറാവുന്നില്ല എന്നും ചെന്‍ പറയുന്നു. വാടകയിനത്തില്‍ വലിയൊരു തുക ലിസ നല്‍കാനുണ്ട്. ഇക്കാര്യം ചോദിച്ചു വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാറില്ലെന്നും ചെന്‍ ആരോപിക്കുന്നു. ചെന്‍ വിളിക്കുമ്പോള്‍ ലിസ ഫോണ്‍ എടുക്കാത്തതും വീഡിയോയില്‍ കാണാം.

എന്തായാലും ചെന്‍ പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതോടെ ലിസ വിളിച്ചു മാപ്പു ചോദിച്ച് എത്തി. ഫ്‌ലാറ്റ് ഉടനെ വൃത്തിയാക്കാമെന്ന് ഉറപ്പും കൊടുത്തു. പിന്നീട് ലിസ ഫ്‌ലാറ്റ് വൃത്തിയാക്കുന്നതിന്റെ വിഡിയോയും ചെന്‍ പങ്കുവച്ചു.

ലിസയുടെ യഥാര്‍ഥ ജീവിതം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. നിരവധിപ്പേര്‍ കമന്റുകളിലൂടെ പ്രതിഷേധം അറിയിക്കുന്നുണ്ട്. ലിസ വ്യാജനാണെന്നും അണ്‍ഫോളോ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗും ചൈനീസ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ് ഇപ്പോള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം