Life

ആരാണീ ഫുക്രു? അതിന് ടിക് ടോക് കാണണം (വീഡിയോ)

ഇപ്പോള്‍ ഫുക്രുവിന്റെ ടിക് ടോക് വീഡിയോകള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് യൂട്യൂബില്‍ തരംഗമാകുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഇലക്ട്രോണിക് യുഗത്തില്‍ നവമാധ്യമങ്ങള്‍ ചെറുതായൊന്നുമല്ല യുവാക്കളെ സ്വാധീനിക്കുന്നത്. ഈയിടെ യുവാക്കളെയും മുതിര്‍ന്നവരെയും ഒരുപോലെ സ്വാധീനിച്ച ഒരു സമൂഹമാധ്യമമായിരുന്നു ടിക് ടോക്. ഇടക്കാലത്ത് പ്ലേസ്റ്റോറില്‍ നിന്ന് ഇത് നിരോധിച്ചപ്പോഴായിരുന്നു (കൂടുതല്‍ ശക്തിയോടെ തിരിച്ചെത്തി) ആളുകള്‍ക്ക് എത്ര പ്രിയപ്പെട്ടതാണ് ഈ മാധ്യമമെന്ന് തിരിച്ചറിയാനായത്.

ടിക് ടോകിലൂടെ തങ്ങളുടെ ക്രിയേറ്റിവിറ്റികള്‍ പുറത്തെടുത്ത ധാരാളം ആളുകളുണ്ട്. ഡാന്‍സും പാട്ടും സ്‌കിറ്റുമൊക്കെയായി ആകെ ആഘോഷമാണവിടെ. ഇതിനിടെ ടിക് ടോക് സ്റ്റാറുകളും ഉടലെടുക്കുന്നുണ്ട്. അത്തരത്തിലൊരു താരമാണ് ഫക്രു. ടിക് ടോകില്‍ ഏറ്റവുമധികം ആരാധകരുള്ള താരമാണ് മിസ്റ്റര്‍ ഫുക്രു. 

തമാശയാണ് ഫുക്രുവിന്റെ മാസ്റ്റര്‍പീസ്. ബൈക്ക്സ്റ്റഡിങ്ങും താരത്തിന്റെ ഇഷ്ടമേഖലയാണ്. ഇപ്പോള്‍ ഫുക്രുവിന്റെ ടിക് ടോക് വീഡിയോകള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് യൂട്യൂബില്‍ തരംഗമാകുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ യൂട്യൂബ് വീഡിയോ ആരാധകര്‍ക്കിടയില്‍ തരംഗമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT