Life

ഇങ്ങനൊരു കൊറിയോഗ്രാഫി ദൂരദര്‍ശന്‍ സ്വപ്‌നത്തില്‍ പോലും ചിന്തിച്ചുകാണില്ല; ടൈറ്റില്‍ മ്യൂസിക്കിന് ബ്രേക്ക്ഡാന്‍സുമായി യുവാവ്, വൈറലായി വിഡിയോ 

ലൈക്കും കമന്റും ഷെയറുമായി സോഷ്യല്‍ മീഡിയയില്‍ നിറയുകളാണ് ഈ ചുവന്ന ഷര്‍ട്ടുകാരന്‍

സമകാലിക മലയാളം ഡെസ്ക്

റെ പരിചിതമായ ദൂരദര്‍ശന്റെ ടൈറ്റില്‍ മ്യൂസിക്കിന് ബ്രേക്ക്ഡാന്‍സ് കളിക്കുന്ന യുവാവിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. യുവാവിന്റെ ഈ ടിക് ടോക്ക് വിഡിയോ ലക്ഷകണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്. ലൈക്കും കമന്റും ഷെയറുമായി സോഷ്യല്‍ മീഡിയയില്‍ നിറയുകളാണ് ഈ ചുവന്ന ഷര്‍ട്ടുകാരന്‍. 

വൈശാക് നായര്‍ എന്ന യുവാവാണ് വിഡിയോയില്‍ ചുവടുവച്ചിരിക്കുന്നത്. ട്വിറ്ററില്‍ മാത്രം രണ്ട് ലക്ഷത്തിലധികം പേര്‍ വിഡിയോ കണ്ടുകഴിഞ്ഞു. ദൂരദര്‍ശന്റെ തന്നെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും വൈശാകിന്റെ ചുവടുകള്‍ സ്ഥാനം പിടിച്ചു. വൈശാകിനെ അഭിനന്ദിച്ചാണ് വിഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്. 

ദൂരദര്‍ശന്റെ മേധാവി സുപ്രിയ സാഹു ഐഎഎസും യുവാവിനെ അഭിനന്ദിച്ച് രംഗത്തെത്തി. അതിഗംഭീര പ്രകടനമാണെന്ന് കുറിച്ചാണ് സുപ്രിയ സാഹു വീഡിയോ പങ്കുവച്ചത്. ദേശീയ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും വിഡിയോ ഷെയര്‍ ചെയ്തവരില്‍ ഉള്‍പ്പെടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്; 40 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും

എ വി ഗോപിനാഥിന് ഗുരുവായൂരിലും കല്ലുകടി; ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി വീണ്ടും സത്യപ്രതിജ്ഞ

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം: വിദേശികള്‍ ഉള്‍പ്പെടെ സന്ദര്‍ശകർ സംശയ നിഴലില്‍, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

കോൺ​ഗ്രസിന്റെ ആദ്യഘട്ട പട്ടിക ഇന്ന്; ഓസ്കറിൽ തിളങ്ങി വൺബാറ്റിൽ ആഫ്റ്റർ അനദർ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിങ്ങള്‍ക്കെന്റെ വിരലുകള്‍ എണ്ണണോ?, പുതിയ വിഡിയോ പങ്കുവച്ച് നെതന്യാഹു

SCROLL FOR NEXT