Life

'ഇച്ഛാശക്തിയാണ് കരുത്ത്'; രണ്ട് കാലിൽ റോഡ് മുറിച്ചു കടക്കുന്ന നായ; വീഡിയോ വൈറൽ

ശ്രദ്ധേയമായൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൃദയ സ്പർശിയായ നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ ദിവസേന പ്രത്യക്ഷപ്പെടാറുണ്ട്. മനുഷ്യരുടേത് മാത്രമല്ല പക്ഷികളുടേയും മൃ​ഗങ്ങളുടേയുമൊക്കെ വീഡിയോകൾ ആളുകൾക്ക് പ്രചോദനമാകാറുമുണ്ട്.  

ശ്രദ്ധേയമായൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. രണ്ട് കാലുകൾ മാത്രമുള്ള നായ റോഡ് മുറിച്ചുകടക്കുന്ന വീഡിയോ ആണിത്. ഫുട്പാത്തിൽ നിന്ന് റോഡിലേക്ക് ചാടി ഇരു കാലുകളുടെയും സഹായത്തോടെ റോഡ് മുറിച്ച് കടക്കുന്ന നായയാണ് വീഡിയോയിൽ. നായ വിജയകരമായി റോഡ് മുറിച്ചുകടക്കുന്നത് ചുറ്റും നിന്നവരിൽ അമ്പരപ്പുളവാക്കുകയും ചെയ്യുന്നുണ്ട്.

13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ സുശാന്ദ നന്ദയാണ് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ആഗ്രഹം ഒരു മാറ്റവും വരുത്തില്ല. പക്ഷേ ഇച്ഛാശക്തി സര്‍വതും മാറ്റിമറിക്കും'- എന്ന കുറിപ്പും വീഡിയോക്കൊപ്പം അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം