Life

ഇതാ വീണ്ടുമൊരു ഗേ വിവാഹം; പ്രണയം നിറച്ച് നിവേദും റഹിമും; വൈറലായി പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് 

കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളാണ് തങ്ങളെന്നും പ്രഖ്യാപനവും ഇവര്‍ നടത്തി

Author : സമകാലിക മലയാളം ഡെസ്ക്

ണ്ടാമതൊരു ഗേ വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് കേരളം. നികേഷിനും സോനുവിനും പിന്നാലെ വിവാഹം കഴിക്കാനുള്ള തയാറെടുപ്പിലാണ് നിവേദും റഹിമും. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളാണ് തങ്ങളെന്നും പ്രഖ്യാപനവും ഇവര്‍ നടത്തി. 

ഫോര്‍ട്ട് കൊച്ചി സ്വദേശിയായ നിവേദാണ് തന്റെ ഫേയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് പങ്കുവെച്ചത്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ക്ലയിന്റ് കോര്‍ഡിനേറ്ററായി ജോലി ചെയ്യുകയാണ് നിവേദ് എന്നാണ് സമൂഹമാധ്യമത്തില്‍ നല്‍കിയിരിക്കുന്നത്. ആലപ്പുഴക്കാരനായ റഹിം. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. 

ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ വിവാഹം ഉടനുണ്ടാകുമെന്ന നവീന്‍ പ്രഖ്യാപിച്ചിരുന്നു. താന്‍ ഗേ ആയത് തന്റെ സഹോദരിക്ക് നാണക്കേടാണെന്നും അതിനാല്‍ അവരുടെ മക്കള്‍ക്കൊപ്പം ടിക്ടോക്കില്‍ വിഡിയോ ഇടരുതെന്നും പറഞ്ഞുകൊണ്ടാണ് നിവേദിന്റെ പോസ്റ്റ്. എന്നാല്‍ തന്റെ ജീവിതത്തെ സഹോദരിയുടേതുമായി ബന്ധിപ്പിക്കരുതെന്നും പറയുന്നുണ്ട്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

SCROLL FOR NEXT